തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം ആരംഭിച്ചു. സംസ്ഥാന ബജറ്റിലെ ആദ്യ നീക്കിയിരുപ്പ് ലോക സമാധാന സമ്മേളന നടത്തിപ്പിന്. ലോകമെമ്പാടുമുള്ള സമാധാന ചിന്തകരേയും പ്രഗത്ഭരേയും പങ്കെടുപ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനും സമാധാന ചര്‍ച്ചകള്‍ക്ക് ശക്തിപകരുന്നതിനായി 2 കോടിരൂപ നീക്കി വച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
ഞാന്‍ ബലത്തിനാളല്ലെന്ന് പറഞ്ഞ് മാറി നില്‍ക്കുകയല്ല വേണ്ടത്. നമ്മളോരോരുത്തരും അതിനായി എളിയ സംഭാവന നല്‍കേണ്ടതുണ്ട്. അങ്ങനെയൊരു നല്ലകാര്യത്തിനായികൊള്ളട്ടെ 2022-23 സംസ്ഥാന ബജറ്റിലെ ആദ്യ പ്രഖ്യാപനമെന്നും ധനമന്ത്രി പറഞ്ഞു.
Post Your Comments