ഹാമില്‍ട്ടണ്‍: ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ ജുലന്‍ ഗോസ്വാമി ചരിത്ര നേട്ടത്തിനരികെ. ഏകദിന ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെന്ന നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്. ഒരു വിക്കറ്റ് കൂടി നേടിയാല്‍ താരത്തെ തേടി അപൂര്‍വ നേട്ടമെത്തും. ഇന്നലെ കിവീസിനെതിരായ മത്സരത്തിൽ താരം ഒരു വിക്കറ്റ് നേടിയിരുന്നു.
ഗോസ്വാമി കളിക്കുന്ന അഞ്ചാമത്തെ ലോകകപ്പാണ്. നിലവില്‍, 39 വിക്കറ്റ് ഗോസ്വാമി ലോകകപ്പിൽ നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ലിന്‍ ഫുള്‍സ്റ്റോണിനൊപ്പമാണ് ഗോസ്വാമി. വിക്കറ്റ് നേട്ടത്തിൽ ഹോഡ്ജസ് (37) രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന്റെ തന്നെ ക്ലേര്‍ ടെയ്‌ലര്‍ (36) മൂന്നാമതുണ്ട്. ഓസ്‌ട്രേലിയയുടെ കാതറിന്‍ ഫിറ്റ്‌സ്പാട്രികാണ് (33) നാലാം സ്ഥാനത്ത്.
Read Also:- പല്ല് പുളിപ്പ് അകറ്റാൻ!
വനിതാ ഏകദിന ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ഒരു വിക്കറ്റ് കൂടി നേടിയാല്‍ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ഗോസ്വാമിയാകും. ശക്തരായ വെസ്റ്റ് ഇൻഡീസാണ് ഇന്ത്യയുടെ എതിരാളികൾ. അതേസമയം, ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 62 റണ്‍സിന്റെ തോല്‍വി. 261 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 46.4 ഓവറില്‍ 198ന് എല്ലാവരും പുറത്തായി.
Post Your Comments