Latest NewsNewsIndia

ഉയര്‍ന്ന ജോലി കിട്ടിയാല്‍ ഞാന്‍ അതിന് പോകും: ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ഞാന്‍ ഇനിയും ആളുകള്‍ക്കിടയില്‍ പോയി അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കും.

ചണ്ഡീഗഡ്: ഉയര്‍ന്ന ജോലി ലഭിച്ചാല്‍ അതിന് പോകുന്ന് ആം ആദ്മി പാര്‍ട്ടി പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മന്‍. മുഖ്യമന്ത്രി എന്നാല്‍ സാധാരണക്കാരനാണെന്നും, മുഖ്യമന്ത്രിയായാല്‍ അതൊന്നും തന്റെ തലയില്‍ കയറില്ലെന്നും പ്രശസ്തി എപ്പോഴും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കും എന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ജീവനക്കാരന്റെ ചെലവ് പൂർണ്ണമായും തൊഴിലുടമ വഹിക്കണം: നിർദ്ദേശവുമായി യുഎഇ

‘ഞാന്‍ ഇനിയും ആളുകള്‍ക്കിടയില്‍ പോയി അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കും. ഞാന്‍ മുഖ്യമന്ത്രിയായാല്‍ എന്റെ രാഷ്ട്രീയം എന്റെ തലയെ താറുമാറാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്കൊന്നും പുതിയ കാര്യമല്ല,’ മന്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചാബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരും. ‘എന്റെ പഞ്ചാബ് സ്വപ്നങ്ങളുടെ പഞ്ചാബാണ്. പഴയ പഞ്ചാബിനെ തിരികെ ലഭിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു’- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button