ദന്ത സംരക്ഷണത്തിനു അത്യുത്തമമാണത്രേ നമ്മുടെ വെളിച്ചെണ്ണ. അയര്‍ലെന്‍ഡിലെ ആല്‍ത്തോണ്‍ ഇന്‍സ്റ്റിസ്റ്റിയൂട്ട് ഓഫ് ടെക്നോളജിയാണ് വെളിച്ചെണ്ണയുടെ ഈ അപൂര്‍വ്വ രഹസ്യം കണ്ടെത്തിത്. ദന്തക്ഷയത്തിനു കാരണമാകുന്ന സ്ട്രപ്റ്റോകോക്കസ് ബാക്ടീരിയയുടെ വളര്‍ച്ച തടയാന്‍ വെളിച്ചെണ്ണയ്ക്ക് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ ഈ കണ്ടെത്തല്‍.
ഒലിവെണ്ണയെയും സസ്യയെണ്ണയെയും വെളിച്ചെണ്ണയെയും ഒരുമിച്ച് പരീക്ഷണ വിധേയമാക്കിയെങ്കിലും വെളിച്ചെണ്ണയില്‍ മാത്രമാണ് പുഴുപ്പല്ലിനു കാരണമാകുന്ന ബാക്ടീരിയയെ തടയാന്‍ സാധിക്കുന്ന എന്‍സൈമുകള്‍ കണ്ടെത്തിയത്. ദന്തക്ഷയത്തിന് മുഖ്യകാരണമാകുന്ന ആസിഡുകള്‍ ഉല്പാദിപ്പിക്കുന്ന സ്ട്രപ്റ്റോകോക്കസ് മൂട്ടന്‍സിനെയും തുരത്തുവാന്‍ വെളിച്ചെണ്ണയ്ക്ക് സാധിക്കും.
വികസിത രാജ്യങ്ങളിലെ കുട്ടികളില്‍ സര്‍വ്വസാധാരണമാണ് പുഴുപ്പല്ല്. ഇനി വെളിച്ചെണ്ണ ചേര്‍ത്ത ടൂത്ത് ടൂത്ത്പേസ്റ്റുകള്‍ മാര്‍ക്കറ്റുകളില്‍ എത്തുമെന്ന് പ്രതീക്ഷീക്കാം. ടോക്ടര്‍ ഡാമിയന്‍ ബ്രാഡേയാണ് ഗവേഷണത്തിനു നേതൃത്വം കൊടുക്കുന്നത്.
Post Your Comments