KeralaLatest NewsNews

അമ്മയുടെ വിയോഗത്തിന്റെ 16 ആം ദിവസവും ജന്മദിനവും : നൊമ്പരപ്പെടുത്തി സിദ്ധാര്‍ത്ഥ് ഭരതന്റെ പോസ്റ്റ്

ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്

 കൊച്ചി : മലയാളികളുടെ പ്രിയതാരം കെപിഎസി ലളിതയുടെ വിയോഗത്തിന്റെ വേദനയിലാണ് സിനിമാ ലോകം. മലയാളത്തിന്റെ മാതൃഭാവമായി മാറിയ കെപിഎസി ലളിതയുടെ ശവകുടീരത്തിന്റെ ചിത്രമായിരുന്നു സിദ്ധാര്‍ത്ഥ് കഴിഞ്ഞ ദിവസം പങ്കുവെച്ചത്. അമ്മയെന്ന ക്യാപ്ഷനോടെയായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. അതിനു പിന്നാലെ അമ്മയുടെ വിയോഗത്തിന് ശേഷമുള്ള 16-ാം ദിവസമായിരുന്നു ഇന്നലെയെന്നും അമ്മയുടെ ജന്മദിനം കൂടിയായ ഈ ദിവസത്തിൽ ജോലിയിലേക്ക് തിരിച്ചെത്തുകയാണ് താനെന്നുമുള്ള കുറിപ്പുമായി സിദ്ധാർത്ഥ്.

read also: ബിജെപിയുടെ വിജയം തന്റെ നഷ്ടമല്ല, ‘ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല, പ്രവര്‍ത്തകര്‍ മാത്രമാണ്’: രാകേഷ് ടിക്കായത്ത്

‘അമ്മയുടെ വിയോഗത്തിന് ശേഷമുള്ള 16-ാം ദിവസമായിരുന്നു ഇന്നലെ.. ദുഃഖാചരണത്തിന്റെ ഔദ്യോഗിക അന്ത്യം കുറിക്കുന്നു.. ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്, അതിനാൽ ഈ ശുഭദിനത്തിൽ തന്നെ എന്റെ ജോലിയിലേക്ക് തിരിച്ചുവരാൻ ഞാൻ തീരുമാനിച്ചു. @djinn_malayalam_movie-ന്റെ ടീസറിന് എന്റെ അമ്മയുടെ ഈ സ്‌മാരകമായ നഷ്ടത്തിൽ എന്നെ സഹായിക്കാൻ സുഹൃത്തുക്കളെ നിങ്ങളുടെ പിന്തുണയും അനുഗ്രഹവും ആവശ്യമാണ്’- സിദ്ധാർത്ഥ് കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button