ശാരീരികമായ വലിയ അധ്വാനമില്ലാതെ കസേരയില്‍ ഇരുന്ന് ടിവി കാണുന്നവര്‍ക്കും കമ്പ്യൂട്ടറിന് മുന്നില്‍ മണിക്കൂറുകള്‍ കുത്തിയിരുന്ന് ടൈപ്പ് ചെയ്യുന്ന ജോലിയുള്ളവര്‍ക്കും ക്യാന്‍സര്‍ രോഗ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍. കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യുന്നവരിലും അലസരിലും വന്‍കുടല്‍, ഗര്‍ഭാശയം, ശ്വാസകോശം തുടങ്ങിയവയെ ബാധിക്കുന്ന ക്യാന്‍സര്‍ രോഗങ്ങള്‍ കൂടുതലായി കണ്ടെത്തുന്നുവെന്നാണ് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലേഖനത്തില്‍ പറയുന്നത്.
ജര്‍മ്മന്‍ യൂണിവേഴ്സിറ്റി ഗവേഷണത്തെ കുറിച്ചുള്ള അന്തിമ നിര്‍ണ്ണയത്തിലേക്ക് എത്തിച്ചേര്‍ന്നത് 40 ലക്ഷം ആളുകളേയും 68,936 ക്യാന്‍സര്‍ രോഗികളേയും നിരീക്ഷിച്ചാണ്. ലേഖനത്തിലുള്ളത് 43 വ്യത്യസ്തങ്ങളായ പഠനങ്ങളില്‍ നിന്ന് ക്രോഡീകരിച്ചെടുത്ത വിവരങ്ങളാണ്.
Read Also : റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ഇന്ത്യയുടെ നിഷ്പക്ഷത: കാരണം വ്യക്തമാക്കി പ്രധാനമന്ത്രി
ഓരോ രണ്ട് മണിക്കൂര്‍ അധിക ഇരിപ്പും 8 ശതമാനം വന്‍കുടലില്‍ ക്യാന്‍സര്‍ രോഗമുണ്ടാവാനുള്ള സാധ്യതയാണ് വര്‍ധിപ്പിക്കുന്നത്. ശ്വാസകോശ ക്യാന്‍സര്‍ രോഗസാധ്യത 6 ശതമാനവും ഗര്‍ഭാശയ ക്യാന്‍സര്‍ സാധ്യത 10 ശതമാനവും വര്‍ധിപ്പിക്കും. പഠനത്തില്‍ വ്യക്തമാക്കുന്നത് മറ്റ് ശരീര ഭാഗങ്ങളെ ബാധിക്കുന്ന ക്യാന്‍സറിന് ശാരീരിക അധ്വാനവുമായി യാതൊരു വിധ ബന്ധവുമില്ലെന്നാണ്.
വ്യായാമത്തിലൂടെ ദീര്‍ഘ നേരത്തെ ഇരിപ്പ് ഉണ്ടാക്കുന്ന ഈ ക്യാന്‍സര്‍ ഇല്ലാതാക്കാനാവില്ല എന്നതാണ് ഏറ്റവും ദുഖകരമായ വസ്തുത. ഇരിപ്പിന്റെ ദൈര്‍ഘ്യം കുറച്ച് വ്യായാമം ചെയ്യുന്നത് മാത്രമേ വഴിയുള്ളൂ.
Post Your Comments