KeralaLatest NewsNews

ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി

കൊല്ലം: ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. കൊല്ലം കടയ്ക്കലിലാണ് സംഭവം. കാറ്റാടിമൂട് പേരയത്ത് കോളനിയിലെ താമസക്കാരനായ ജോണി എന്ന ജോണ്‍സന്‍ (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Read Also : ബിജെപിയുടെ വിജയം തന്റെ നഷ്ടമല്ല, ‘ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല, പ്രവര്‍ത്തകര്‍ മാത്രമാണ്’: രാകേഷ് ടിക്കായത്ത്

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാത്രി മദ്യപിച്ചെത്തിയ ബാബു, ജോണ്‍സനെ വീട്ടില്‍ കയറി കുത്തിക്കൊല്ലുകയായിരുന്നു. കുറച്ച് ദിവസം മുമ്പ് ബാബു, ജോണ്‍സന്റെ ഭാര്യയെ അനാവശ്യം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ജോണ്‍സണ്‍ ഇത് ചോദ്യം ചെയ്തു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

നെഞ്ചിലേറ്റ ആഴമേറിയ മുറിവാണ് മരണത്തിന് കാരണമായത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഘര്‍ഷത്തിനിടെ കാലിന് പരിക്കേറ്റ ബാബുവിനെ പോലീസ് എടുത്തു കൊണ്ട് നടന്നാണ് തെളിവെടുപ്പ് നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ ബാബുവിനെ റിമാന്‍ഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button