CricketLatest NewsKeralaSports

ഐസിസി ടെസ്റ്റ് റാങ്കിങ്: ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹോള്‍ഡറെ പിന്തള്ളി ജഡേജ ഒന്നാമത്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിൽ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ ഒന്നാമത്. വിൻഡീസ് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറെ പിന്നിലാക്കിയാണ് ജഡേജ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ശ്രീലങ്കയ്‌ക്കെതിരെയുള്ള ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്. ജഡേജയുടെ മികവിൽ ഇന്ത്യ ലങ്കയെ പരാജയപ്പെടുത്തിയിരുന്നു. റാങ്കിങ്ങിൽ 17 സ്ഥാനം മെച്ചപ്പെടുത്തിയാണ് ജഡേജ ഒന്നാം സ്ഥാനത്തെത്തിയത്.

ശ്രീലങ്കയ്‌ക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ പുറത്താകാതെ 175 റണ്‍സും ഒമ്പത് വിക്കറ്റുകളും താരം എടുത്തിരുന്നു. 222 റണ്‍സിനാണ് ഇന്ത്യ ഈ മത്സരത്തില്‍ വിജയം നേടിയത്. 2021 ഫെബ്രുവരി മുതല്‍ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്നു ജേസന്‍ ഹോള്‍ഡര്‍. 2017ന് ശേഷം ആദ്യമായിട്ടാണ് രവീന്ദ്ര ജഡേജ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ടെസ്റ്റില്‍ എട്ട് വിക്കറ്റുകളും 61 റണ്‍സും നേടിയ ഇന്ത്യയൂടെ തന്നെ അശ്വിന്‍ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുണ്ട്.

Read Also:- അയമോദകത്തിന്റെ ആരോഗ്യ ഗുണങ്ങൾ!

പട്ടികയില്‍ 14-ാം സ്ഥാനത്ത് ഇന്ത്യയുടെ അക്‌സര്‍ പട്ടേലാണ്. മൊഹാലിയിൽ നടന്ന ടെസ്റ്റില്‍ പരിക്ക് മൂലം അക്‌സര്‍ പട്ടേല്‍ കളിച്ചിരുന്നില്ല. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌ കോഹ്ലി അഞ്ചാമതും നായകന്‍ രോഹിത് ശര്‍മ്മ ആറാമതും പട്ടികയിലുണ്ട്. ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button