പൂച്ചാക്കൽ : അരൂക്കുറ്റി സ്വദേശിയായ വ്യവസായിയുടെ ആത്മഹത്യയ്ക്കു പിന്നിൽ ഹണി ട്രാപ് സംഘമെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് പൂച്ചാക്കൽ പൊലീസ് ഒരു സ്ത്രീയെയും ഒരു പുരുഷനെയും കസ്റ്റഡിയിലെടുത്തു. കൂടുതൽ പ്രതികൾ പങ്കാളികളായതിനാൽ കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ നവംബറിലാണ് വ്യവസായിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് വീട്ടുകാർ ഉന്നയിച്ച സംശയത്തെത്തുടർന്ന് പൂച്ചാക്കൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ രേഖകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹണി ട്രാപ് സംഘത്തിന്റെ ഇടപെടൽ തെളിഞ്ഞത്.
Post Your Comments