പൂച്ചാക്കൽ: ഹണിട്രാപ്പിൽ കുടുങ്ങി പ്രമുഖ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. തൃശൂർ ജില്ലയിൽ വാടാനപ്പള്ളി തൃത്തല്ലൂർ രായം മരക്കാർ വീട്ടിൽ സജീർ (39), എറണാകുളം രാമേശ്വരം വില്ലേജിൽ അത്തി പൊഴിക്കൽ റുഖ്സാന ഭാഗ്യവതി (സോന-36), തൃശൂർ ചേർപ്പ് പഞ്ചായത്ത് ഊരകം രാത്തോട് അമ്പാജി (44) എന്നിവരെയാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യവസായിയുടെ അസ്വാഭാവിക മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്.
സാമൂഹിക സേവന സംരംഭങ്ങൾക്ക് സഹായം നൽകുന്ന വ്യവസായി തന്നെ സമീപിച്ച കണ്ണാടി ചാരിറ്റബിൾ ട്രസ്റ്റിനും പല തവണ സഹായം നൽകിയിരുന്നു. മരണത്തിന് രണ്ടാഴ്ച മുമ്പ് ട്രസ്റ്റിന്റെ പേരിൽ പിരിവിനെത്തിയ റുഖ്സാന വ്യവസായിയുടെ കൈയിലെ പണം തട്ടിയെടുക്കാൻ നടത്തിയ ശ്രമമാണ് വ്യവസായിയുടെ മരണത്തിൽ കലാശിച്ചത്.
Post Your Comments