ലക്നൗ : അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍, ലക്ഷക്കണക്കിന് വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. എന്നാല്‍, മത്സരിച്ച സീറ്റുകളിലെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു ശതമാനം പോലും വോട്ടുകള്‍ ലഭിച്ചില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഗോവ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ട് വിഹിതത്തെക്കാള്‍ കൂടുതലാണ് നോട്ടയുടെ എണ്ണം. ഗോവയിലാണെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിച്ചില്ല. ഇതോടെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലുമില്ലാതെ അപ്രസക്തമായിരിക്കുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തില്‍ എത്തുമ്പോള്‍ സംസ്ഥാനങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ലഭിച്ചത് രണ്ടായിരത്തില്‍ താഴെ മാത്രം വോട്ടുകളാണ്.
Read Also : കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആപ്പിനെ പോലെ രണ്ടെണ്ണം മാത്രമായി: സോണിയ ഉടന്‍ യോഗം വിളിക്കും
മണിപ്പൂരില്‍ ആകെ വോട്ടിന്റെ 0.06 ശതമാനം മാത്രമാണ് സിപിഐയ്ക്ക് ലഭിച്ചത്. പഞ്ചാബില്‍ സിപിഐയ്ക്ക് 0.05 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. സിപിഎമ്മിനാകട്ടെ 0.06 ശതമാനം വോട്ടുകളും ലഭിച്ചു. എന്നാല്‍, ഇരു മുന്നണികള്‍ക്കും ലഭിച്ച ആകെ വോട്ടുകള്‍ ചേര്‍ത്തുവെച്ചാല്‍ പോലും സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് നോട്ടയ്ക്കൊപ്പം എത്താന്‍ കഴിയാത്ത സ്ഥിതിയാണ്. 0.71 ശതമാനമാണ് പഞ്ചാബില്‍ നോട്ടയ്ക്ക് ലഭിച്ച വോട്ടുകള്‍.
ഉത്തരാഖണ്ഡിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ആശ്വസിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. സംസ്ഥാനത്ത് സിപിഐയ്ക്കും, സിപിഎമ്മിനും 0.04 ശതമാനം വീതം വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്.
Post Your Comments