ഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികൾ വോട്ടിങ് മെഷീന് മേല്‍ പഴിചാരി പരാജയം മറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. യഥാര്‍ത്ഥത്തില്‍ വോട്ടിങ് മെഷീന്റെ പിഴവല്ലെന്നും ജനങ്ങളുടെ മനസിലെ ചിപ്പിന്റെ പ്രശ്‌നമാണെന്നും ഒവൈസി പറഞ്ഞു.
‘ജനവിധി അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടായിട്ടുണ്ട്. അത് 80-20 ആണ് എന്ന് മാത്രം. ലഖിംപൂരിയിലും ബിജെപി വിജയിച്ചു. അതുകൊണ്ടാണ് 80-20 വിജയം എന്ന് താന്‍ പറയുന്നത്. 80-20 സാഹചര്യം വര്‍ഷങ്ങളോളം തുടരും. നാളെ മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. അടുത്തതവണ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ഒവൈസി പറഞ്ഞു.
ഗൂഗിളില്‍ ഉയര്‍ന്ന ജോലിക്കാരനെന്ന് പരസ്യം നല്‍കി വിവാഹ തട്ടിപ്പ് : പ്രതി പിടിയില്‍
യുപിയിലെ ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കായി മാത്രമാണ് ഉപയോഗിക്കുന്നതെന്നും ജനങ്ങള്‍ ഇത് മനസിലാക്കാന്‍ ശ്രമിക്കണമെന്നും ഒവൈസി ആരോപിച്ചു. പ്രതീക്ഷിച്ചപോലെ തങ്ങളുടെ പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിഞ്ഞില്ലെന്നും യുപിയിലെ ജനങ്ങള്‍ ബിജെപിയെ വീണ്ടും അധികാരത്തിലേറ്റാന്‍ തീരുമാനമെടുക്കുകയായിരുന്നുവെന്നും ഒവൈസി പറഞ്ഞു.
Post Your Comments