അമേരിക്ക: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ പന്നിയിൽ നിന്ന് ഹൃദയം സ്വീകരിച്ച ആദ്യത്തെ വ്യക്തി മരിച്ചു. ശസ്ത്രക്രിയ നടത്തി രണ്ട് മാസത്തിന് ശേഷമാണ് മരണം സംഭവിച്ചത്. ചൊവ്വാഴ്ച മേരിലാൻഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലാണ് ഡേവിഡ് ബെന്നറ്റിന്റെ (57) അന്ത്യം സംഭവിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ അവസ്ഥ വഷളാകാൻ തുടങ്ങിയിരുന്നു എന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ, മരണത്തിന്റെ വ്യക്തമായ കാരണം ഡോക്ടർമാർ അറിയിച്ചിട്ടില്ല.
പിതാവിന്റെ ജീവൻ നിലനിർത്തുന്നതിനായി അവസാന പരീക്ഷണവും വാഗ്ദാനം ചെയ്തതിന് ബെന്നറ്റിന്റെ മകൻ ആശുപത്രിയെ പ്രശംസിച്ചു. ‘ഈ ചരിത്രപരമായ പരിശ്രമത്തിലേക്ക് കടന്നുവന്ന ഓരോ നൂതന നിമിഷങ്ങൾക്കും, ഓരോ ഭ്രാന്തൻ സ്വപ്നത്തിനും, ഉറക്കമില്ലാത്ത ഓരോ രാത്രിക്കും ഞങ്ങൾ നന്ദിയുള്ളവരാണ്. ഈ കഥ അവസാനമല്ല പ്രത്യാശയുടെ തുടക്കമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,’ യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിൻ പുറത്തിറക്കിയ പ്രസ്താവനയിൽ ഡേവിഡ് ബെന്നറ്റ് ജൂനിയർ പറഞ്ഞു.
അൽ ദഫ്റ വാട്ടർ ഫെസ്റ്റിവൽ മാർച്ച് 17 ന് ആരംഭിക്കും: തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു
‘ഇത് പ്രവർത്തിക്കുമെന്ന് ഒരു ഉറപ്പും ഇല്ലെന്ന് പിതാവിന് അറിയാമായിരുന്നു’വെന്ന് ജനുവരി 7ലെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം, ബെന്നറ്റിന്റെ മകൻ അസോസിയേറ്റഡ് പ്രസ്സിനോട് വ്യക്തമാക്കിയിരുന്നു.
Post Your Comments