കീവ്: നാറ്റോയിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഒരു പ്രതിനിധി മുഖേനയാണ് സെലെൻസ്കി ഇക്കാര്യം വ്യക്തമാക്കിയത്.
എന്തെങ്കിലും കാര്യത്തിന് വേണ്ടി സദാ മുട്ടുകുത്തി യാചിക്കുന്നൊരു രാജ്യത്തിന്റെ പ്രസിഡന്റാവാൻ താൽപര്യമില്ല എന്നും സെലെൻസ്കി അറിയിച്ചു. റഷ്യൻ ആഭിമുഖ്യമുള്ള ലുഹാൻസ്ക്, ഡോണെറ്റ്സ്ക് എന്നീ രാജ്യങ്ങളെ അംഗീകരിക്കാനും താൻ തയ്യാറാണ് എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനു തൊട്ടു മുൻപാണ് ഈ രണ്ടു വിമത പ്രദേശങ്ങളെയും സ്വതന്ത്ര രാജ്യങ്ങളായി പുടിൻ അംഗീകരിച്ചത്.
സമാധാന ചർച്ചകൾക്ക് താൽപര്യമുണ്ടെന്നും സെലെൻസ്കി വെളിപ്പെടുത്തി. ഇത്, റഷ്യയുടെ താല്പര്യങ്ങൾക്ക് ഉക്രൈൻ വഴങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണ്. അധിനിവേശം നടത്താനുള്ള റഷ്യയുടെ പ്രധാന കാരണങ്ങളിലൊന്ന് ഉക്രൈന്റെ നാറ്റോ അംഗത്വമെടുക്കാനുള്ള പദ്ധതിയായിരുന്നു. ഉക്രൈനിൽ സ്ഥാപിക്കപ്പെടാൻ സാധ്യതയുള്ള നാറ്റോ മിലിറ്ററി ബേസുകൾ, റഷ്യയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകും എന്നതിനാലായിരുന്നു റഷ്യയുടെ എതിർപ്പ്.
Post Your Comments