അമിതമായി ഭക്ഷണം കഴിക്കുന്നതും, അസമയത്ത് കഴിക്കുന്നതും നെഞ്ചെരിച്ചിലിന് കാരണമാകും. മിക്കവരെയും ദഹന സംബന്ധമായ പ്രശ്നങ്ങൾ വല്ലാതെ അലട്ടുന്നുണ്ടെന്നാണ് നാഷണൽ ഹാർട്ട്ബേൺ അലയൻസ് (എൻഎച്ച്ബിഎ) അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്.
എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍ നെഞ്ചെരിച്ചിലുള്ളവര്‍ കഴിക്കുന്നതും ആഹാരം കഴിച്ചാലുടന്‍ മലര്‍ന്നു കിടക്കുന്നതും നന്നല്ല. പച്ചക്കറി സാലഡുകളും നാരുകളടങ്ങിയ വിഭവങ്ങളും ഭക്ഷണത്തില്‍ ധാരാളം ഉൾപ്പെടുത്തുക.
Read Also : 18 ദിർഹത്തിലധികം മൂല്യം: 80,000 ൽ അധികം വസ്തുക്കൾ ഉടമകൾക്ക് തിരികെ നൽകി ദുബായ് പോലീസ്
എരിവും പുളിയും കൂടിയ ഭക്ഷണങ്ങള്‍, കാപ്പി, കോള, ചായ, മസാല ചേര്‍ന്ന ഭക്ഷണങ്ങള്‍, കൃത്രിമ നിറവും കൊഴുപ്പും ചേര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവ നെഞ്ചെരിച്ചിലുണ്ടാക്കാം. പഴുത്ത മാങ്ങ, ക്യാരറ്റ്, മത്തങ്ങ, ബീറ്റ്റൂട്ട്, ഗ്രീന്‍പീസ്, വെള്ളരി, ഇഞ്ചി എന്നിവയും ഭക്ഷണത്തില്‍ നെഞ്ചെരിച്ചിൽ കുറയ്ക്കാൻ സഹായിക്കും.
Post Your Comments