
മോസ്കോ : യുക്രെയിനില്‍ നടന്ന സൈനിക ഓപ്പറേഷനില്‍ യുഎസ് ധനസഹായത്തോടെ വികസിപ്പിച്ച, സൈനിക ബയോളജിക്കല്‍ പ്രോഗ്രാമിന്റെ തെളിവുകള്‍ കണ്ടെത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ‘പ്രത്യേക സൈനിക ഓപ്പറേഷന് സമയത്ത്, യുക്രെയ്നിലെ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് മിലിട്ടറി ബയോളജിക്കല്‍ പ്രോഗ്രാമിന്റെ ധനസഹായത്തിന്റെ തെളിവുകള്‍, തങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ സെലന്‍സ്കി ഭരണകൂടം തിടുക്കത്തില്‍ നടപടിയെടുത്തു’, റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ആരോപിച്ചു.
Read Also : ഇന്ത്യ മഹത്തരമായ രാജ്യമാണെന്ന് മനസിലായത് ഇപ്പോള്‍, കേന്ദ്രത്തിന് നന്ദി പറഞ്ഞ് നിയാം റഷീദ്
റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളുടെ വിശദാംശങ്ങള്‍, റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആഭ്യന്തര വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ നോവോസ്റ്റിയാണ് പങ്കുവെച്ചത്. ഫെബ്രുവരി 24-ന് മാരകമായ രോഗാണുക്കളെ അടിയന്തരമായി നശിപ്പിച്ചതായി ബയോ ലാബിലെ ജീവനക്കാരില്‍ നിന്ന് വിവരം ലഭിച്ചതായി റഷ്യ ആരോപിക്കുന്നു.
ജൈവായുധം വികസിപ്പിക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്നത് അമേരിക്കയാണെന്നും റഷ്യ ആരോപിച്ചു.
Post Your Comments