മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം. ഫ്രഞ്ച് ലീഗ് വമ്പന്മാരായ പിഎസ്‌ജി ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് റയൽ മാഡ്രിഡിനെ നേരിടും. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സ്പോർട്ടിംഗാണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്കാണ് മത്സരം. രണ്ടാം പാദ പ്രീക്വാർട്ടറിൽ റയൽ മാഡ്രിഡ് സ്വന്തം കാണികൾക്ക് മുന്നിലാണ് ഇറങ്ങുന്നത്.
ആദ്യ പാദത്തിൽ കളി തീരാൻ സെക്കൻഡുകൾ ശേഷിക്കേയായിരുന്നു പിഎസ്‌ജിയുടെ ഗോൾ. കിലിയൻ എംബാപ്പേയായിരുന്നു വിജയ ഗോൾ നേടിയത്. അതേസമയം, സാന്‍റിയാഗോ ബെർണബ്യൂവിൽ സമനില നേടിയാലും പിഎസ്‌ജിക്ക് ക്വാർട്ടർ ഫൈനലുറപ്പാക്കാം. ബാഴ്സലോണ വിട്ടതിന് ശേഷം സൂപ്പർ താരം ലയണൽ മെസി ആദ്യമായി റയൽ മൈതാനത്തിറങ്ങുന്ന പോരാട്ടം കൂടിയാണിത്. പരിക്കിൽ നിന്ന് മുക്തനാവാത്ത സെർജിയോ റാമോസ് റയലിനെതിരെ കളിക്കില്ല.
സസ്പെൻഷനിലായ കാസിമിറോയുടെ അഭാവമായിരിക്കും റയൽ നേരിടുന്ന പ്രധാന വെല്ലുവിളി. ഫെഡെ വെൽവെർദേയും ടോണി ക്രൂസും പരിക്കിന്‍റെ പിടിയിലാണ്. സ്വന്തം തട്ടകത്തിൽ റയൽ അഭിമാനം വീണ്ടെടുക്കുമെന്ന കോച്ച് കാർലോ ആഞ്ചലോട്ടിയുടെ വാക്കുകളിലാണ് ആരാധകരുടെ പ്രതീക്ഷ. ഇരു ടീമും ഏറ്റുമുട്ടുന്ന എട്ടാമത്തെ മത്സരമാണിത്. റയൽ മൂന്നിലും പിഎസ്‌ജി രണ്ടിലും ജയിച്ചു. രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു.
Read Also:- വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ
സ്പോർട്ടിംഗിന്റെ മൈതാനത്ത് അഞ്ച് ഗോൾ നേടിയ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടർ ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് എത്തുന്ന സിറ്റി ഇത്തിഹാദിൽ സ്പോർട്ടിംഗിന്റെ വലയിൽ ഗോൾ മഴ തീർക്കുമെന്നാണ് ആരാധകരും ഫുട്ബോൾ ലോകവും വിലയിരുത്തുന്നത്.
Post Your Comments