Latest NewsCarsNewsIndiaAutomobile

രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ടൊയോട്ട വാങ്ങാം: ബുക്കിങ് ആരംഭിച്ചു

ഡൽഹി: രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ടൊയോട്ട വാഹനം എന്നറിയപ്പെടുന്ന ഗ്ലാൻസയുടെ ബുക്കിങ് ആരംഭിച്ചു. സുസുക്കി ബലേനോയുടെ ബാഡ്ജ് എൻജിനീയേറിങ് പതിപ്പായ ഗ്ലാൻസ, 11000 രൂപ നൽകി ഓൺലൈനായും ഡീലർഷിപ്പ് വഴിയും ബുക്ക് ചെയ്യാം. മാന്വൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ ലഭ്യമായ പുതിയ ഗ്ലാൻസയിൽ കരുത്തും മികച്ച ഇന്ധനക്ഷമതയുമുള്ള കെ സീരീസ് എഞ്ചിനാണുള്ളത്.

3 വർഷം / 100,000 കിലോമീറ്റർ വാറന്റി, 5 വർഷം/220,000 കിലോമീറ്റർ വരെ വാറന്റി എക്സ്റ്റൻഷൻ എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ഇഎം 60 വഴി 60 മിനിറ്റ് പീരിയോഡിക് സർവീസ്, റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവയും ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. പുതിയ ഗ്ലാൻസയുടെ ചിത്രങ്ങളും വാഹനം പുറത്തിറക്കുന്ന തീയതിയും ടൊയോട്ട നേരത്തേ പുറത്തുവിട്ടിരുന്നു.

യുക്രെയ്‌നില്‍ അമേരിക്ക ജൈവായുധം വികസിപ്പിക്കുകയാണെന്ന വെളിപ്പെടുത്തലുമായി റഷ്യ

മാരുതി സുസുക്കിയുടെ പുതിയ ബലേനോയില്‍ നിന്ന് വലിയ മാറ്റങ്ങൾ ഇല്ലാതെയാകും ഗ്ലാൻസ പുറത്തിറങ്ങുക. പരിഷ്കരിച്ച ബലേനോയിലെ എക്സ്റ്റീരിയർ പുതിയ ഇന്റീരിയർ എന്നിവ ഗ്ലാൻസയിലും ഉണ്ടാകും.

 

shortlink

Post Your Comments


Back to top button