Latest NewsNewsIndia

ഇന്ത്യന്‍ സൈന്യം തയ്യാറെടുപ്പില്‍, ഏത് സമയത്തും ഒരു ആക്രമണം ഉണ്ടാകാം : കര സേനാ മേധാവി മനോജ് മുകുന്ദ് നരവാനെ

ന്യൂഡല്‍ഹി: യുക്രെയ്നില്‍ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന രൂക്ഷമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ത്യന്‍ കരസേനാ മേധാവിയുടെ പ്രസ്താവന ശ്രദ്ധേയമാകുന്നു. ലോകം യുദ്ധത്തിലൂടെയും അധിനിവേശത്തിലൂടെയും ഉപരോധത്തിലൂടേയും നീങ്ങുമ്പോള്‍, ഇന്ത്യയും ജാഗ്രതയിലാണെന്നാണ് നരവാനെ പറഞ്ഞത്.

Read Also : ‘ചാണകത്തിൽ നിന്നൊരു ബജറ്റ്’, പശുവിൻ ചാണകം കൊണ്ടു നിർമ്മിച്ച പെട്ടിയിൽ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി

‘യുക്രെയ്ന്‍ യുദ്ധം, നമ്മെ പഠിപ്പിക്കുന്ന പാഠം തദ്ദേശീയമായി ഒരു രാജ്യം എന്നും ജാഗ്രത പുലര്‍ത്തണമെന്ന് തന്നെയാണ്. ഇന്ത്യന്‍ സേനകളും പ്രതിരോധ വിഭാഗങ്ങളും കനത്ത ജാഗ്രതയിലാണ്. എക്കാലത്തേയും മികച്ച ആയുധങ്ങളും സാങ്കേതികവിദ്യകളും തദ്ദേശീയമായി നാം വികസിപ്പിച്ചിരിക്കുന്നു. ഭാവിയില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ഏത് വെല്ലുവിളികളും ഇന്ത്യ സ്വന്തം ആയുധങ്ങള്‍ കൊണ്ട് തന്നെ നേരിടും,’ നരവാനെ പറഞ്ഞു.

‘ആത്മനിര്‍ഭര്‍ ഭാരതെന്ന നമ്മുടെ നിര്‍മ്മാണ രംഗത്തെ നയം പ്രതിരോധ രംഗത്തുണ്ടാക്കിയ മാറ്റം അത്ഭുതകരമാണ്. എല്ലാരംഗത്തും നാം തദ്ദേശീയമായി കരുത്ത് നേടിയിരിക്കുന്നു. ഇറക്കുമതി കാര്യമായി കുറയ്ക്കാന്‍ സാധിച്ചു. ഒപ്പം വിദേശ പ്രതിരോധ നിര്‍മ്മാണ കമ്പനികളെ ഇന്ത്യയിലെത്തിക്കുക വഴി യുവാക്കള്‍ക്ക് വന്‍ തൊഴിലവസരങ്ങളാണ് നല്‍കുന്നത്’, നരവാനെ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button