കീവ്: ഉക്രൈനിലെ സംഘർഷം ആഗോള ഭക്ഷ്യവില ക്രമാതീതമായി ഉയരാൻ ഇടയാക്കുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം മേധാവി ഡേവിഡ് ബീസ്ലി മുന്നറിയിപ്പ് നൽകി. ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളെ ഈ വിലവർദ്ധന വിനാശകരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉക്രൈനും റഷ്യയും അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിക്കാരിൽ പ്രധാനികളാണ്. യുദ്ധം ഇതിനോടകം തന്നെ വിള ഉൽപാദനത്തെ ദോഷമായി ബാധിക്കുകയും, വില വർദ്ധിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. ലോകത്തിലാകെ തന്നെ ഈ വിലക്കയറ്റം ഒരുപാട് പേരെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് ഡേവിഡ് ബീസ്ലി നിരീക്ഷിച്ചു.
Also read: ‘സുധാകരന് മറുപടി കൊടുത്തതാണ്’: ഭീഷണി പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
ഒരിക്കൽ യൂറോപ്പിന്റെ ബ്രെഡ് ബാസ്ക്കറ്റ് എന്ന് വിളിക്കപ്പെട്ടിരുന്ന റഷ്യയും ഉക്രൈനുമാണ്, ലോകത്തിലെ ഗോതമ്പിന്റെ നാലിലൊന്ന് ഭാഗവും, വിത്തും എണ്ണയും പോലുള്ള സൺഫ്ലവർ ഉൽപ്പന്നങ്ങളുടെ പകുതിയും കയറ്റുമതി ചെയ്യുന്നത്. ഉക്രൈൻ ആഗോളതലത്തിൽ ധാരാളം ധാന്യങ്ങളും വിൽക്കുന്നുണ്ട്. യുദ്ധം ധാന്യങ്ങളുടെ ഉൽപാദനത്തെ സാരമായി ബാധിക്കുമെന്നും, ആഗോളതലത്തിൽ തന്നെ ഗോതമ്പ് വില ഇരട്ടിയാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
റഷ്യയുടെ അധിനിവേശത്തിന് മുമ്പ് തന്നെ, നാല് വർഷത്തിനുള്ളിൽ ലോകമെമ്പാടും പട്ടിണി നേരിടുന്നവരുടെ എണ്ണം 80 ദശലക്ഷത്തിൽ നിന്ന് 276 ദശലക്ഷമായി ഉയരുമെന്ന്, ബിബിസി വേൾഡ് സർവീസിന്റെ ബിസിനസ് ഡെയ്ലി പ്രോഗ്രാമിൽ ബീസ്ലി പറഞ്ഞിരുന്നു.
Post Your Comments