മുംബൈ: ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടം കൈവരിച്ച ആര്‍ അശ്വിനെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്. മതിയായ അവസരങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അശ്വിന്‍ വളരെ നേരത്തെ, തന്‍റെ റെക്കോര്‍ഡ് മറികടക്കുമായിരുന്നുവെന്ന് കപില്‍ ദേവ് പറഞ്ഞു.
‘അശ്വിന്‍റേത് മഹത്തായ നേട്ടമാണ്. പ്രത്യേകിച്ചും കഴിഞ്ഞ കാലത്ത് മതിയായ അവസരങ്ങള്‍ ലഭിക്കാത്ത ഒരു കളിക്കാരനെന്ന നിലയില്‍. അവസരങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അശ്വിന്‍ വളരെ നേരത്തെ എന്‍റെ റെക്കോര്‍ഡ് മറികടക്കുമായിരുന്നു. എന്‍റെ റെക്കോര്‍ഡ് അശ്വിന്‍ മറികടന്നതില്‍ സന്തോഷമുണ്ട്. ഞാനെന്തിനാണ് രണ്ടാം സ്ഥാനത്തിരിക്കുന്നത്. എന്‍റെ കാലം കഴിഞ്ഞു’ കപിൽ ദേവ് പറഞ്ഞു.
മൊഹാലി ടെസ്റ്റിലാണ് അശ്വിൻ ഈ നേട്ടം കൈവരിച്ചത്. 131 ടെസ്റ്റില്‍ നിന്ന് 434 വിക്കറ്റായിരുന്നു കപിലിന്റെ സമ്പാദ്യം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ മറികടക്കാന്‍ അഞ്ച് വിക്കറ്റ് കൂടിയാണ് അശ്വിന് വേണ്ടിയിരുന്നത്. ഈ നേട്ടത്തോടെ 435 വിക്കറ്റാണ് അശ്വിന്‍ നേടിയത്. കൂടുതൽ വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളർമാരുടെ ലിസ്റ്റിൽ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയാണ് ഒന്നാമത്. കുംബ്ലെ 619 വിക്കറ്റാണ് നേടിയത്.
417 വിക്കറ്റുമായി ഹര്‍ഭജന്‍ മൂന്നാം സ്ഥാനത്തുണ്ട്. മുന്‍ പേസര്‍ സഹീര്‍ ഖാനും വെറ്ററന്‍ താരം ഇശാന്ത് ശര്‍മയും പട്ടികയില്‍ അഞ്ചാമതാണ്. ഇരുവര്‍ക്കും 311 വിക്കറ്റ് വീതമുണ്ട്. ശ്രീലങ്കന്‍ താരം ചരിത് അസലങ്കയെ പുറത്താക്കിയാണ് അശ്വിന്‍ നേട്ടം കൈവരിച്ചത്.
Post Your Comments