CinemaMollywoodLatest NewsKeralaNewsEntertainment

‘സുജീഷ് എനിക്കും ചേച്ചിക്കും ടാറ്റൂ ചെയ്ത് തന്നിട്ടുണ്ട്’: പീഡന വാർത്തകൾക്കിടെ സുജീഷിനെ കുറിച്ച് അഭിരാമി

കൊച്ചി: ടാറ്റൂ ചെയ്യാനെത്തിയപ്പോൾ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ടാറ്റൂ സ്റ്റുഡിയോ ഉടമയും കലാകാരനുമായ പിഎസ്. സുജീഷിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷ്. തനിക്കും സഹോദരി അമൃത സുരേഷിനും ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന സുജീഷ് ടാറ്റൂ ചെയ്ത് തന്നിട്ടുണ്ടെന്ന് അഭിരാമി പറയുന്നു. തങ്ങൾക്ക് സുജീഷിൽ നിന്നും മോശപരമായ യാതൊരു പെരുമാറ്റവും ഉണ്ടായിട്ടില്ലെന്നും അഭിരാമി വ്യക്തമാക്കുന്നു. സുജീഷിനെതിരെയുള്ള ആരോപണം ഞെട്ടലുണ്ടാക്കുന്നുവെന്നും അഭിരാമി പറയുന്നു.

‘ഇങ്ക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയെ കുറിച്ചും സുജീഷിനെ കുറിച്ചുമുള്ള വാർത്ത അടുത്തിടെയാണ് കണ്ടത്. അറസ്റ്റിന് പിന്നാലെ, ഓരോരുത്തരുടെയും അനുഭവങ്ങളും കേട്ട്. ആ വാര്‍ത്ത ഞെട്ടലുണ്ടാക്കി. ഞാനും എന്റെ സഹോദരി അമൃതയും അവിടെ നിന്നുമാണ് ടാറ്റൂ ചെയ്തത്. ഒരുപാട് പേര്‍ക്ക് ആ സ്റ്റുഡിയോ നിര്‍ദേശിച്ചിട്ടുമുണ്ട്. വാര്‍ത്ത വന്ന ശേഷം ഒരുപാട് പെണ്‍കുട്ടികള്‍ ഇതിനെക്കുറിച്ച് ചോദിച്ചു. സുജീഷില്‍ നിന്നും വ്യക്തിപരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഈ ആരോപണത്തെ ഗൗരവമായി തന്നെ കാണുന്നു’, അഭിരാമി വ്യക്തമാക്കി.

Also Read:ഗ്യാസ് പൈപ്പ് ലൈന്‍ പൂട്ടും, യൂറോപ്പിനെതിരെ കനത്ത താക്കീതുമായി പുടിന്‍

അതേസമയം, പെരുമ്പാവൂരിൽ സുഹൃത്തിൻ്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ, ശനിയാഴ്ച്ച രാത്രിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുജീഷിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്, പ്രതി സുഹൃത്തിന്റെ വീട്ടിലുണ്ടെന്ന് ചേരാനെല്ലൂർ പൊലീസിന് വിവരം ലഭിച്ചത്. ഇവിടെയെത്തിയായിരുന്നു അറസ്റ്റ്. ഓടി രക്ഷപ്പെടാൻ പ്രതി ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ടാറ്റൂ ചെയ്യാനായി പാര്‍ലറിലെത്തിയ തന്നെ സൂചിമുനയില്‍ നിര്‍ത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇതിന് പിന്നാലെ, കൂടുതല്‍ പേര്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button