കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 4,940 രൂപയിലും പവന് 39,520 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 800 രൂപ വര്‍ധിച്ചിരുന്നു.
സ്വര്‍ണ വില കുതിച്ചുയരാൻ കാരണം റഷ്യ-യുക്രെയ്ന് യുദ്ധം തുടരുന്നതാണ്. വില വര്‍ധിച്ചതോടെ കച്ചവടം കുറഞ്ഞതായി സ്വര്‍ണ വ്യാപാരികള്‍ പറഞ്ഞു. കല്യാണ ആവശ്യത്തിന് സ്വര്‍ണം വാങ്ങാന്‍ എത്തുന്നവര്‍ മാത്രമാണ് നിലവിൽ കടകളില്‍ എത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു.
Read Also : യുക്രൈനിലെ 5 നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ: ആശങ്കയൊഴിയാതെ വിദ്യാർത്ഥികൾ
എന്നാൽ, സ്വർണവില വർധിച്ചതോടെ സ്വര്‍ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.
Post Your Comments