ബാങ്കോക്ക്: ഭക്ഷണം പാകം ചെയ്യാൻ മറന്ന് പോയതിൽ കുപിതയായ ഭാര്യ ഭർത്താവിന്റെ ജനനേന്ദ്രിയം അടിച്ച് തകർത്തു. ചനിത കുദ്രം എന്ന യുവതിയാണ് ഭർത്താവ് ബൂഞ്ചുയി മൂസീട്ടനെ മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് ബൂഞ്ചുയി മൂസീട്ടനെ 17 സ്റ്റിച്ചുകൾ വേണ്ടിവന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെ ഭാര്യയിൽ നിന്നും കുറച്ച് നാളത്തേക്ക് പിരിഞ്ഞ് നിൽക്കാനും ഭർത്താവ് തീരുമാനിച്ചിട്ടുണ്ട്.
Read Also : ബാർ ജീവനക്കാരനെ ആക്രമിച്ച കേസ് : രണ്ടുപേർ പിടിയിൽ
തായ്‌ലാന്റിലാണ് സംഭവം നടന്നത്. കരിമ്പ് ശേഖരിക്കുന്ന ജോലിയാണ് ചനിത കുദ്രം ചെയ്തിരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ മേശപ്പുറത്ത് ഭക്ഷണം കാണുമെന്ന് ചനിത പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഭക്ഷണം പാകം ചെയ്യാതെ ഭർത്താവ് സുഹൃത്തുക്കളുമായി മദ്യപിക്കാൻ പോയതാണെന്ന് മനസിലാക്കിയ ചനിത ഇയാളുടെ ജനനേന്ദ്രിയം അടിച്ച് തകർക്കുകയായിരുന്നു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ആയുധം കൊണ്ടാണ് ഇവർ ജനനേന്ദ്രിയം അടിച്ച് തകർത്തത്.
Post Your Comments