ഉണക്കമുന്തിരി ഏറെ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. അവയിൽ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, പോളിഫെനോൾസ്, മറ്റ് പല നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിന്റെ ഉത്പാദനം വർദ്ധിപ്പിക്കുക മാത്രമല്ല, ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും രക്തത്തിൽ ഓക്സിജൻ വഹിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും മികച്ച ഉറക്കം ഉറപ്പാക്കുകയും ചെയ്യുന്നു.
ഉണക്കമുന്തിരി തലേന്ന് രാത്രി അല്‍പം വെള്ളത്തില്‍ ഇട്ടു വച്ച് കുതിര്‍ത്തുക. ഇത് പിറ്റേന്ന് രാവിലെ അല്‍പം നാരങ്ങാനീരും തേനും ചേര്‍ത്തിളക്കി കുടിയ്ക്കാം. ഉണക്കമുന്തിരി ഈ വെള്ളത്തില്‍ തന്നെ ഞെരടിച്ചേര്‍ത്ത് കളയാതെ കഴിയ്ക്കാം. ഇത് ആഴ്ചയില്‍ മൂന്ന് നാല് ദിവസമെങ്കിലും കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. നല്ല രക്തപ്രവാഹത്തിന് ഇത് നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നു. ചര്‍മത്തിന് തിളക്കവും നല്‍കുന്നു.
ചര്‍മ സൗന്ദര്യത്തിന് ഏറെ നല്ലതാണ് തേൻ. ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഇത് പല തരം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നു കൂടിയാണ്. തേൻ ഒരു സ്വാഭാവിക മോയിസ്ചറൈസറാണ്. അതായത്, ഇത് ചർമ്മത്തിൽ ആഴത്തിൽ ഈർപ്പം പകരുന്നു. തേനിലെ എൻസൈമുകൾ ചർമ്മത്തിൽ മണിക്കൂറുകളോളം ജലാംശം നിലനിർത്തുന്നു.
Read Also:- ശ്രീലങ്കയ്ക്ക് ടെസ്റ്റില്‍ ദയനീയമായ മൂന്നാമത്തെ ഇന്നിംഗ്‌സ് തോല്‍വി: മൊഹാലിയിൽ റെക്കോർഡ് മഴ
ഇത് ചർമ്മത്തെ മൃദുവാക്കാനും പോഷിപ്പിക്കുവാനും സഹായിക്കുന്നു. തേനിന്റെ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ബാക്ടീരിയകളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും ചുവന്ന മുഖക്കുരുവിനെ പോലും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Post Your Comments