KeralaLatest NewsIndiaNews

‘സോഡയിൽ എന്തോ കലർത്തി മയക്കി, എഴുന്നേറ്റത് വേദന കൊണ്ട്, കാണുന്നത് ചോര ചീറ്റുന്നത്’: അന്ന് രാത്രി സംഭവിച്ചത്

കൊച്ചി: തന്റെ ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിയുമായി ഇപ്പോൾ നല്ല ബന്ധമാണുള്ളതെന്നും, സംഭവത്തിന് പിന്നിൽ മറ്റ് ചിലരാണെന്നും വ്യക്തമാക്കി സ്വാമി ഗംഗേശാനന്ദ രംഗത്ത്. പേട്ട സ്റ്റേഷനിലെ എസ്ഐയുമായും ബി. സന്ധ്യയുമായും നല്ല ബന്ധമുള്ള ഒരുത്തനാണ് പിന്നിലെന്ന് അദ്ദേഹം പറയുന്നു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവദിവസം നടന്നത് എന്തൊക്കെയെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം.

‘പെൺകുട്ടി വിളിച്ചിട്ടാണ് അന്ന് പുലർച്ചെ ഞാൻ വീട്ടിലെത്തുന്നത്. പെൺകുട്ടിയുമായി ആറുമാസത്തോളമായി ആശയവിനിമയം ഉണ്ടായിരുന്നു. ഇവരുടെ എല്ലാ കാര്യങ്ങളും നോക്കിയത് ഞാനായിരുന്നു. ഇവരുടെ പേരിൽ രണ്ടര ഏക്കർ സ്ഥലം വാങ്ങാൻ പരിപാടിയുണ്ടായിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കാനായിരുന്നു വീട്ടിലെത്തിയത്. പൂജയും ഭക്ഷണവുമെല്ലാം കഴിഞ്ഞ് ഞാൻ വിശ്രമിച്ചു. പെൺകുട്ടി പതിവു പോലെ പഠനാവശ്യത്തിനു പുറത്തു പോയി. സാധാരണ ഉച്ചയ്ക്കു വരാറുള്ള അവൾ അന്നു വന്നില്ല. വൈകീട്ട് ആറുമണിയോടെ സോഡയും മറ്റുമായെത്തി. ഞാൻ പൈപ്പ് വെള്ളം കുടിക്കാറില്ല, അതുകൊണ്ട് ആണ് സോഡ കൊണ്ടുവന്നത്. രാത്രി ഒൻപതരയോടെ പെൺകുട്ടിയുടെ സുഹൃത്ത് അയ്യപ്പ ദാസും വീട്ടിലെത്തി. ഞാൻ വിളിച്ചിട്ടാണ് വന്നത്. പത്തരയോടെ തിരിച്ച് പോയി.

Also Read:വീ​ട്ടി​ൽ ക​യ​റി യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് : ര​ണ്ടു​പേ​ർ അറസ്റ്റിൽ

നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ ഞാൻ മയങ്ങിപ്പോയി. ഉറക്കത്തിനിടെ കടുത്ത വേദന അനുഭവപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. അനങ്ങാനാകുന്നില്ല. ഒരു വിധം എഴുന്നേറ്റ് ലൈറ്റിട്ടപ്പോൾ കണ്ടത് രക്തം ചീറ്റുന്നതായിരുന്നു. പെൺകുട്ടി വാതിൽ തുറന്ന് പെട്ടന്ന് പുറത്തേക്കോടി. ചതിയായിരുന്നു എന്ന് അപ്പോഴാണ് മനസിലായത്. സോഡയിൽ എന്തോ കലർത്തി തന്നത് കൊണ്ടാണ് മയങ്ങിപ്പോയത്. പത്തുമിനിറ്റിനുള്ളിൽ തന്നെ പൊലീസെത്തി. വളരെ മോശമായ രീതിയിലായിരുന്നു പൊലീസ് പെരുമാറിയത്. സ്വയം മുറിച്ചതാണെന്ന നിലപാടിലായിരുന്നു പൊലീസ്. പിന്നെ, പീഡനശ്രമത്തിനിടെ പെൺകുട്ടി മുറിച്ചതാണെന്നാക്കി.

ചികിത്സയിലിരിക്കെ പെൺകുട്ടി വന്നു കണ്ടിരുന്നു. അവൾക്കു നല്ല വിഷമമുണ്ടായിരുന്നു. ഇപ്പോൾ അവരുമായി നല്ല ബന്ധത്തിലാണ്. എന്തിനിത് ചെയ്തുവെന്ന് ഇന്നു വരെ ഞാൻ അവളോടു ചോദിച്ചിട്ടില്ല. അറിഞ്ഞിട്ട് ഇനി കാര്യവുമില്ല. അയ്യപ്പദാസിനൊപ്പം രണ്ടു പേർ കൂടെയുണ്ട്. ഇവരിൽ ഒരാളാണ് മുഖ്യസൂത്രധാരൻ. അവന് പേട്ട സ്റ്റേഷനിലെ എസ്ഐയുമായും സന്ധ്യയുമായും അടുത്ത ബന്ധമുണ്ട്. എനിക്കെതിരെ കള്ളക്കേസ് എടുത്തത് ബി.സന്ധ്യ ആണ്. ഒരു തെറ്റ് ചെയ്താൽ എന്നെ ശിക്ഷിക്കുകയല്ലേ വേണ്ടത്? അല്ലാതെ, ജനനേന്ദ്രിയം മുറിക്കുകയാണോ വേണ്ടത്? പലയിടത്തും പീഡനങ്ങളും മറ്റും നടക്കുന്നുണ്ട്. അവർക്കെതിരെ പരാതി നൽകുകയും കോടതി ശിക്ഷിക്കുകയും ചെയ്യുന്നു. പക്ഷേ എന്റെ കാര്യത്തിൽ അങ്ങനെയല്ല. യഥാർത്ഥത്തിൽ പീഡിപ്പിക്കപ്പെട്ടത് ഞാനാണ്. എന്നിട്ടും ആരെയും കുറ്റപ്പെടുത്തിയില്ല. ആർക്കെതിരെയും പരാതി കൊടുത്തിട്ടുമില്ല. ഈ ലോകം മുഴുവൻ ഞാൻ കുറ്റക്കാരാനാണെന്ന് അറിയപ്പെട്ടു തുടങ്ങി’, സ്വാമി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button