ആരോഗ്യത്തിന് ഏറെ നല്ലതാണ് റാഗി. റാഗി കൊണ്ടുള്ള ഉപ്പുമാവ് എങ്ങനെയുണ്ടാക്കാമെന്നു നോക്കാം.
ചേരുവകൾ
റാഗിപ്പൊടി-2 കപ്പ്
തൈര്-അരക്കപ്പ്
സവാള-2
പച്ചമുളക്-6
ഉഴുന്ന്-1 ടീസ്‌പൂണ്‍
കടലപ്പരിപ്പ്-1 ടീസ്‌പൂണ്‍
കടുക്-1 ടീസ്‌പൂണ്‍
പഞ്ചസാര-1 ടീസ്‌പൂണ്‍
തേങ്ങ ചിരകിയത്-അര കപ്പ്
മല്ലിയില
ഉപ്പ്
Read Also : പഠിക്കാത്തതിന് ടീച്ചർ അടിച്ചു: പരാതിയുമായി രണ്ടാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ
തയ്യാറാക്കുന്ന വിധം
റാഗി, പഞ്ചസാര, ഉപ്പ്, തൈര് എന്നിവ മിക്സ് ചെയ്യുക. ഇത് സൂക്ഷിച്ചു ചെയ്യണം. ഇത് പേസ്റ്റു പോലാകരുത്. പൊടി നനയുവാനേ പാടൂ. ഒരു പാനില്‍ എണ്ണ തിളപ്പിയ്‌ക്കുക.
കടുക്, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, പച്ചമുളക് എന്നിവയിട്ടു മൂപ്പിയ്‌ക്കുക. ഇതിലേയ്‌ക്ക് സവാള ചേര്‍ത്തു വഴറ്റുക. ഇതിലേയ്‌ക്ക് നനച്ചു വച്ചിരിയ്‌ക്കുന്ന റാഗിപ്പൊടി ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്‌ക്കണം. ഇത് ഉപ്പുമാവ് പരുവത്തിലാകുമ്പോള്‍ തേങ്ങ ചിരകിയത് ചേര്‍ത്തിളക്കണം. മല്ലിയിലയും ചേര്‍ക്കാം. റാഗി ഉപ്പുമാവ് തയ്യാർ.
Post Your Comments