Latest NewsNewsIndia

പുടിനുമായി 50 മിനിറ്റ് നീണ്ട ചർച്ചനടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി: വിശദ വിവരങ്ങൾ

ഡൽഹി: ഉക്രൈനിലെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ ചർച്ച നടത്തി. 50 മിനിറ്റോളം നീണ്ടുനിന്ന ചർച്ചയിൽ ഉക്രൈൻ- റഷ്യൻ ടീമുകൾ തമ്മിലുള്ള ചർച്ചകളുടെ പുരോഗതിയെക്കുറിച്ച് പുടിൻ പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചു. ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി നേരിട്ട് ചർച്ച നടത്താൻ റഷ്യൻ പ്രസിഡന്റിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായും എഎൻഐ റിപ്പോർട്ട് ചെയ്തു.

ചർച്ചയിൽ, സുമിയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്ന് പ്രധാനമന്ത്രി ശക്തമായി ആവശ്യപ്പെട്ടു. തുടർന്ന്, ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിന് എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നതായി പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രിയെ അറിയിച്ചു.

ഉക്രൈനിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുമ്പോൾ പ്രധാനമന്ത്രി വാരണാസിയിൽ ഡമരു കളിക്കുകയായിരുന്നു: ശിവസേന

‘റഷ്യൻ പ്രസിഡന്റ് പുടിനുമായി പ്രധാനമന്ത്രി മോദി ഫോണിൽ സംസാരിച്ചു. ഏകദേശം 50 മിനിറ്റോളം ഫോൺ വിളി നീണ്ടു.ഉക്രൈനിലെ നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് അവർ ചർച്ച ചെയ്തു. ഉക്രൈൻ- റഷ്യൻ ടീമുകൾ തമ്മിലുള്ള ചർച്ചകളുടെ സ്ഥിതിയെക്കുറിച്ച് പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി മോദിയെ അറിയിച്ചു. തങ്ങളുടെ ടീമുകൾ തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്ക് പുറമെ ഉക്രേനിയൻ പ്രസിഡന്റ് സെലൻസ്‌കിയുമായി നേരിട്ട് ചർച്ച നടത്താൻ പ്രസിഡന്റ് പുടിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വെടിനിർത്തൽ പ്രഖ്യാപനത്തെയും സുമി ഉൾപ്പെടെയുള്ള ഉക്രൈനിന്റെ ഭാഗങ്ങളിൽ മാനുഷിക ഇടനാഴികൾ സ്ഥാപിക്കുന്നതിനെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു’, എഎൻഐ ട്വിറ്ററിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button