KeralaLatest NewsNews

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പുരുഷന്മാര്‍ ബോധവാന്മാരായിരിക്കണം: പാര്‍വതി തിരുവോത്ത്

‘ആര്‍ത്തവ സമയത്തും ജോലിസ്ഥലത്തും സ്ത്രീകള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെക്കുറിച്ച് പുരുഷന്മാര്‍ നല്ല ശ്രോതാക്കളായി മാറണം'.

കൊച്ചി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ മെന്‍സ്ട്രല്‍ കപ്പ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് ചലച്ചിത്ര താരം പാര്‍വതി തിരുവോത്ത്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെ കുറിച്ച് പുരുഷന്മാര്‍ ബോധാവാന്മാരായിരിക്കണമെന്ന് പാര്‍വതി തിരുവോത്ത് പറഞ്ഞു. ആര്‍ത്തവ ശുചിത്വ രംഗത്ത് സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി പറഞ്ഞു.

Read Also: ‘സ്ത്രീ പ്രാതിനിധ്യം ഉയർന്നാൽ പാർട്ടി തകരും’: കോടിയേരി തമാശ പറഞ്ഞതാണെന്ന് കെ.കെ ശൈലജ, രക്ഷകയായി ടീച്ചറമ്മ

‘ആര്‍ത്തവ സമയത്തും ജോലിസ്ഥലത്തും സ്ത്രീകള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെക്കുറിച്ച് പുരുഷന്മാര്‍ നല്ല ശ്രോതാക്കളായി മാറണം. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ നേരിടുന്ന മിക്ക പ്രശ്നങ്ങള്‍ക്കും ഒരു പരിധിവരെ മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗം ഒരു പരിഹാരമാകും’- പാര്‍വതി പറയുന്നു. കൊച്ചി ഐ.എം.എയും ഗ്രീന്‍ കൊച്ചി മിഷനും മറ്റ് വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികളും സംയുക്തമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

shortlink

Post Your Comments


Back to top button