Latest NewsKeralaNews

പരിചയസമ്പന്നരും പുതിയതലമുറയും ചേരുമ്പോഴാണ് പാര്‍ട്ടി ചടുലമാകുന്നത്: സി.പി.എമ്മിലേത് തലമുറ മാറ്റമല്ലെന്ന് സ്വരാജ്

നല്ല അനുഭവസമ്പത്തുള്ള പരിചയസമ്പന്നരായ ആളുകളും ഒപ്പം പുതുതലമുറയുടെ ഭാഗമായിട്ടുള്ളവരും ചേരുമ്പോഴാണ് യഥാര്‍ഥത്തില്‍ ഏതൊരു പ്രസ്ഥാനവും കൂടുതല്‍ ചടുലമായി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവുക.

തിരുവനന്തപുരം: കോടിയേരിക്കെതിരായ ‘ഹരിത’യുടെ പരാതിയില്‍ ഗൗരവമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജ്. സി.പി.എമ്മിലേത് തലമുറ മാറ്റമല്ലെന്നും ഓരോ സമയത്തും പാര്‍ട്ടിയിലേക്ക് പുതുതായി കുറച്ചുപേര്‍ കടന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. പരിചയസമ്പന്നരും പുതിയതലമുറയും ചേരുമ്പോഴാണ് പാര്‍ട്ടി ചടുലമാകുന്നതെന്ന് സ്വരാജ് മാതൃഭൂമി ന്യൂസിനോടു പറഞ്ഞതായി റിപ്പോർട്ട്.

‘സംസ്ഥാന കമ്മിറ്റിയില്‍ 11 വനിതകളാണുണ്ടായിരുന്നത്. ഈ സമ്മേളനത്തില്‍ അത് 13 ആയി മാറിയിട്ടുണ്ട്. രണ്ടുപേര്‍ കൂടുകയാണ് ചെയ്തത്. സെക്രട്ടേറിയേറ്റില്‍ ഒരു അംഗം എന്നു പറയുമ്പോഴും, സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കുന്നവരാണ് കേന്ദ്രകമ്മിറ്റി അംഗങ്ങള്‍. കേന്ദ്രകമ്മിറ്റിയില്‍ അംഗങ്ങളായ രണ്ടു വനിതാസഖാക്കള്‍ കൂടി കേരളത്തിലുണ്ട്. അവര്‍ കൂടി വരുമ്പോള്‍ ഫലത്തില്‍ സെക്രട്ടേറിയേറ്റില്‍ വനിതാ പ്രാതിനിധ്യം മൂന്നായി മാറും’- സ്വരാജ് വ്യക്തമാക്കി.

Read Also: ട്രയൽ എന്നത് ട്രോമ ആണെന്ന് ഒരു അതിജീവിത: ഇന്നാട്ടിലെ ജുഡീഷ്യറിയും ഭരണവ്യവസ്ഥയും വൻ പരാജയമെന്ന് ഹരീഷ് വാസുദേവൻ

‘നല്ല അനുഭവസമ്പത്തുള്ള പരിചയസമ്പന്നരായ ആളുകളും ഒപ്പം പുതുതലമുറയുടെ ഭാഗമായിട്ടുള്ളവരും ചേരുമ്പോഴാണ് യഥാര്‍ഥത്തില്‍ ഏതൊരു പ്രസ്ഥാനവും കൂടുതല്‍ ചടുലമായി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവുക. ഇപ്പോള്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ താരതമ്യേന പ്രായം കുറവുള്ള ചിലര്‍ കൂടി വന്നിട്ടുണ്ട് എന്നുള്ളത് ഒരു പുതിയകാര്യമാണ്. മുന്‍കാലത്തും ചിലപ്പോഴൊക്കെ ഇങ്ങനെ സംഭവിച്ചിട്ടുള്ളതാണ്. അതിനെ തലമുറമാറ്റമെന്ന് വിശേഷിപ്പിക്കേണ്ടതില്ലെന്നാണ് തോന്നുന്നത്’- സ്വരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button