CricketLatest NewsNewsSports

ഇത് വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസമാണ്: വോണിന്റെ ഓര്‍മകളില്‍ വിതുമ്പി പോണ്ടിംഗ്

സിഡ്നി: അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ ഓര്‍മകളില്‍ വിതുമ്പി ഓസ്‌ട്രേലിയൻ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഒരു പതിറ്റാണ്ടിലേറെയായി ഞങ്ങള്‍ ടീമംഗങ്ങളായിരുന്നുവെന്നും എല്ലാ ഉയര്‍ച്ചയിലും താഴ്ചകളിലും ഒരുമിച്ച് നടന്നുവെന്നും പോണ്ടിംഗ് പറഞ്ഞു. ഒരു കുടംബാംഗത്തെ തന്നെയാണ് തനിക്ക് നഷ്ടമായതെന്നും താരം പറയുന്നു.

‘ഇത് വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസമാണ്. എനിക്ക് 15 വയസ്സുള്ളപ്പോള്‍ അക്കാദമിയില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അവന്‍ എനിക്ക് വിളിപ്പേര് തന്നു. ഒരു പതിറ്റാണ്ടിലേറെയായി ഞങ്ങള്‍ ടീമംഗങ്ങളായിരുന്നു. എല്ലാ ഉയര്‍ച്ചയിലും താഴ്ചകളിലും ഒരുമിച്ച് നടന്നു. എപ്പോഴും ആശ്രയിക്കാവുന്ന ഒരാളായിരുന്നു അദ്ദേഹം’.

Read Also:- പാക് ക്യാപ്റ്റന്‍ ബിസ്മാ മറോഫിന്റെ മകളെ കൊഞ്ചിക്കുന്ന ഇന്ത്യൻ വനിതാ താരങ്ങൾ: ചിത്രം പങ്കുവെച്ച് സച്ചിനും

‘നമുക്ക് ആവശ്യമുള്ളപ്പോള്‍ നമ്മോടൊപ്പം ഉണ്ടായിരിക്കുകയും എപ്പോഴും തന്റെ സഹതാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്ന ഒരാള്‍. ഞാന്‍ ഇതുവരെ കളിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ബോളര്‍. റെസ്റ്റ് ഇന്‍ പീസ് കിംഗ്’ പോണ്ടിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button