ജിദ്ദ: അഴിമതി കേസിൽ സൗദി അറേബ്യയിൽ 143 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ. സൗദി അഴിമതി വിരുദ്ധ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കൈക്കൂലി, അധികാര ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സർക്കാർ ജീവനക്കാരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസം അതോറിറ്റി നടത്തിയ 5,072 പരിശോധനകളിൽ കണ്ടെത്തിയ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പ്രതിരോധം, ആഭ്യന്തരം, ആരോഗ്യം, നീതിന്യായം, വിദ്യാഭ്യാസം, മുനിസിപ്പൽ, റൂറൽ അഫയേഴ്സ്, ഹൗസിംങ് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കരുമെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments