തിരുവനന്തപുരം: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ നിര്യാണത്തിന് പിന്നാലെ കള്ള മുടിക്കാരെ തള്ളിപ്പറയുകയും, ബാങ്ക് വിളിക്കാനും, അത്യാവശ്യ അറിയിപ്പിനുമല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ പള്ളി മൈക്കുകൾ ഉപയോഗിക്കരുത് എന്നൊക്കെയുള്ള ചെറിയ വലിയ മാനവികതയിലൂടെ ജീവിച്ച മത പണ്ഡിതൻ അരങ്ങൊഴിയുന്നുവെന്ന അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് കുറിപ്പിനെതിരെ അശ്ളീല പരാമർശനങ്ങളുമായി നിരവധിപേർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാൽ, കമന്റുകൾക്ക് പ്രതികരണവുമായി വീണ്ടും ശ്രീജിത്ത് പെരുമന മറ്റൊരു കുറിപ്പുമായി രംഗത്തെത്തി.
Read Also: യാത്രക്കാർക്ക് ക്വാറന്റെയ്ൻ ചാർജ് തിരികെ നൽകണം: വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി സൗദി സിവിൽ ഏവിയേഷൻ
എന്റെ നിലപാടുകളെയും, ബോധ്യങ്ങളെയും നിങ്ങൾ അംഗീകരിക്കണം എന്നൊന്നും പറയുന്നില്ല പക്ഷെ അത് പറയാനുള്ള എന്റെ അവകാശത്തെയും സ്വാതന്ത്ര്യത്വയും ഏത് കോത്താഴത്തിലെ അന്ധവിശ്വാസിയാണെങ്കിലും അംഗീകരിച്ചേ മതിയാകൂയെന്നും ശ്രീജിത്ത് പെരുമന കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
“കള്ളമുടിക്കാർ ” എന്ന എന്റെ ഒരു പോസ്റ്റിലെ പ്രയോഗം തെറ്റാണെന്ന് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല, അത് എപ്പോൾ എവിടെ പറയാണമെന്നതും എന്റെ വിവേചന അവകാശമാണ്. എങ്കിലും ചില സുഹൃത്തുക്കൾ ഹൈദരലി തങ്ങളുടെ അനുശോചനത്തെ ബന്ധപ്പെടുത്തി അത്തരമൊരു പ്രയോഗം വന്നതിലെ അനിഷ്ടം പ്രകടിപ്പിച്ചതിനെ അംഗീകരിക്കുന്നു.
എന്റെ നിലപാടുകളെയും, ബോധ്യങ്ങളെയും നിങ്ങൾ അംഗീകരിക്കണം എന്നൊന്നും പറയുന്നില്ല പക്ഷെ അത് പറയാനുള്ള എന്റെ അവകാശത്തെയും സ്വാതന്ത്ര്യത്വയും ഏത് കോത്താഴത്തിലെ അന്ധവിശ്വാസിയാണെങ്കിലും അംഗീകരിച്ചേ മതിയാകൂ. മറിച്ചുള്ള ഭീഷണിയും, തെറിവിളിയുമൊക്കെ നിങ്ങളുടെ മതരാഷ്ട്രങ്ങളുടെ ആലയിൽ വെച്ചാമതി. അത് ചാണകക്കാർ ആയാലും, മുടിവെള്ളക്കാർ ആയാലും, ആനാംവെള്ളക്കാർ ആയാലും.
വെട്ടുക്കിളി യുക്തിക്കുപോലും അസ്സഹനീയമായ അന്ധവിശ്വാസം അത് ശബരിമലയിലായാലും, മർക്കസ്സിലായാലും തുറന്നു പറയുകതന്നെ ചെയ്യും. മഹാരാഷ്ട്ര സംസ്ഥാനത്തെ അന്ധവിശ്വാസ ആഭിചാര നിരോധന നിയമം 2013 The Maharashtra Prevention and Eradication of Human Sacrifice and other Inhuman, Evil and Aghori Practices and Black Magic Act, 2013 എന്നതുപോലെ കർണ്ണാടകയിലേ കർണ്ണാടക the Karnataka Prevention and Eradication of Inhuman Evil Practices and Black Magic Bill, 2017, popularly known as the ‘anti-superstition’ പോലെ അനാചാര അന്ധവിശ്വാസ നിയമംപോലെ നിപ മഹാമാരിയുയുടെ പശ്ചാത്തലത്തിൽ ഡ്രാഫ്റ്റ് ചെയ്ത തീരുമാനിച്ച നിയമം ഉടൻ കേരളത്തിൽ നടപ്പിലാക്കണം എന്നാണ് ആവശ്യപ്പെടാനുള്ളത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കുന്ന അന്തം മദയായനകളോട് ഓട്രാ மயிர்ന്മാരെ എന്ന് തന്നെയാണ് പറയാനുള്ള. മല കത്തീട്ട് ഇവിടെ ചാരം വന്നിട്ടില്ല പിന്നെയാണ് മൈര് കത്തീട്ട് ചാരം വരുന്നത്..
#പെരുമന
Post Your Comments