ചൂടുകാലം വന്നു കഴിഞ്ഞു. പല ഫ്ലേവറും നിറവും സമ്മാനിക്കുന്ന പാനീയങ്ങൾ കാണാൻ ഭംഗിയാണെങ്കിലും ആരോഗ്യത്തിന് അത്ര നല്ലതല്ല. മധുര പാനീയങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ വലുതാണ്.
Read Also : ഓപ്പേറേഷന്‍ ഗംഗ രക്ഷാദൗത്യം അവസാനഘട്ടത്തിലെത്തിയതായി അറിയിപ്പ് ലഭിച്ചെന്ന് മുഖ്യമന്ത്രി
മധുര പാനീയങ്ങൾ ഓർമശക്തിയെ തന്നെ ഇല്ലാതാക്കുമെന്ന് പഠനം പറയുന്നു. അൽഷിമേഴ്സ് ആൻഡ് ഡിമെൻഷ്യ എന്ന ജേണലിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ഒരു പഠനത്തിൽ പറയുന്നതനുസരിച്ച് സോഡ, മറ്റു ജ്യൂസ് ഐറ്റംസ് എന്നിവയുടെ ഉപയോഗം ഒരാളുടെ ഓർമ്മശക്തി കുറയ്ക്കുമെന്നാണ് പറയുന്നത്. ഫ്രമിങ്ങ്ഹാം ഹാർട്ട് സ്റ്റഡി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഇത്തരം പാനീയങ്ങൾ കുടിച്ചാൽ സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. സ്ഥിരമായി മധുര പാനീയങ്ങൾ ഉപയോഗിക്കുന്നവരിൽ അവരുടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലായിരിക്കും. ഇവ തലച്ചോറിലേയ്ക്കുള്ള ഞരമ്പുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു.
Post Your Comments