നെടുമങ്ങാട്: കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി കഞ്ചാവ് കച്ചവടം ചെയ്തിരുന്ന യുവാവ് അറസ്റ്റില്‍. ആര്യനാട് കോട്ടയ്ക്കകത്തു നിന്നും പാളയത്തിന്‍മുകളിലെത്തി വാടകയ്ക്ക് താമസിക്കുന്ന രാജേഷ് എന്ന ജലാലുദ്ദീനാണ്(30) അറസ്റ്റിലായത്.
ഉത്സവങ്ങളോടനുബന്ധിച്ചുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി എ ശങ്കറും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പൊലീസ് പിടിയിലായത്.
Read Also : കോവിഡ് മഹാമാരി സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി സൗദി
ഇയാള്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി കഞ്ചാവ് കച്ചവടം നടത്തിയത് കൂടുതല്‍ ലാഭം കിട്ടുന്നതിനാണെന്ന് സിഐ അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ ബിജുകുമാര്‍, പ്രേമനാഥന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ കിരണ്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഗീതാകുമാരി, ഷീജാകുമാരി എന്നിവര്‍ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments