മോസ്‌കോ: റഷ്യയ്‌ക്കെതിരെ കടുത്ത നടപടിയ്‌ക്കൊരുങ്ങി അമേരിക്ക. കാര്‍ഡ് പേയ്‌മെന്റ് ഭീമന്മാരായ വിസയും മാസ്റ്റര്‍ കാര്‍ഡും റഷ്യയിൽ നിർത്തിവെയ്ക്കുകയാണെന്ന പ്രഖ്യാപനമാണ് അമേരിക്ക ഇപ്പോൾ പുറത്ത് വിട്ടത്. ശനിയാഴ്ചയായിരുന്നു ഇവരുടെ പ്രഖ്യാപനം. ഉക്രൈനില്‍ റഷ്യ അധിനിവേശവും ആക്രമണങ്ങളും തുടരുന്ന പശ്ചാത്തലത്തിലാണ് നിര്‍ണായക തീരുമാനം.
റഷ്യക്കെതിരെ വിവിധ തരത്തിലുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന അമേരിക്കയുടെയും വിവിധ അമേരിക്കന്‍ കമ്പനികളുടെയും തുടര്‍ച്ചയായാണ് ഇപ്പോള്‍ വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയും രംഗത്തെത്തിയിരിക്കുന്നത്.
Read Also: 57 പേരുടെ മരണത്തിനിടയാക്കിയ പാക് പള്ളി സ്‌ഫോടനം: ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
അതേസമയം, ഇരുകമ്പനികളുടെയും തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്വാഗതം ചെയ്തു. റഷ്യയുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടുകളും നിര്‍ത്തിവെക്കാന്‍ ഇടപാടുകാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇരു കമ്പനികളും വ്യക്തമാക്കി. അമേരിക്കയും നാറ്റോ അംഗരാജ്യങ്ങളും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധവുമായി സഹകരിക്കുമെന്നും നേരത്തെ തന്നെ വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവ വ്യക്തമാക്കിയിരുന്നു.
Post Your Comments