മസ്‌കത്ത്: മസ്‌കത്തിലെ മൂന്ന് സ്ഥലങ്ങളിൽ പുതിയ പാർക്കിംഗ് മീറ്ററുകൾ. സൗത്ത് അൽ ഖുവൈറിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് അരികിലുള്ളതും, വാണിജ്യ കെട്ടിടങ്ങൾക്ക് എതിർവശത്തുമുള്ളതായ കാർ പാർക്കുകൾ, റുവിയിലെ സുൽത്താൻ മോസ്‌കിന് ചുറ്റുമുള്ള കാർ പാർക്ക്, അൽ ഖൗദ് സൂഖിലെ പുതിയ കാർ പാർക്ക്, ഒറീഡോ വ്യാപാരശാലയ്ക്ക് പിറകിലെ കാർ പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ഇനി മുതൽ പാർക്കിംഗ് ഫീസ് ഈടാക്കുമെന്ന് മുൻസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
മസ്‌കത്ത് ഗവർണറേറ്റിലെ വിവിധ ഇടങ്ങളിൽ 2022 മാർച്ച് മാസം മുതൽ പാർക്കിംഗ് ഫീസ് ഈടാക്കിക്കൊണ്ടുള്ള പുതിയ പാർക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. വെള്ളി, ശനി മറ്റു പൊതു അവധി ദിനങ്ങൾ എന്നീ ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, വൈകീട്ട് 4 മുതൽ രാത്രി 9 വരെയും ഫീസ് ഈടാക്കുന്ന രീതിയിലാണ് ഈ പാർക്കിംഗ് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നത്.
Post Your Comments