Latest NewsNewsInternational

റഷ്യൻ അധിനിവേശത്തെ പിന്തുണച്ചു: പാകിസ്ഥാനെ ഒറ്റപ്പെടുത്തി ലോക രാജ്യങ്ങൾ, ദേശീയ ഉപദേഷ്ടാവിന്റെ സന്ദർശനം യു.കെ റദ്ദാക്കി

യു.കെയുടെ നടപടി നയതന്ത്ര വിരുദ്ധവും അസ്വീകാര്യവുമാണെന്ന് പാകിസ്ഥാൻ പ്രതികരിച്ചു.

ഇസ്ലാമബാദ്: യുക്രൈൻ- റഷ്യ യുദ്ധം ആഴ്ചകൾ പിന്നിടുമ്പോൾ പാകിസ്ഥാനെ ഒറ്റപ്പെടുത്തി ലോക രാജ്യങ്ങൾ. റഷ്യൻ അധിനിവേശത്തെ പിന്തുണച്ചതിനെ തുടർന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുഈദ് യൂസുഫിന്റെ സന്ദർശനം യു.കെ റദ്ദാക്കി. അടുത്ത ആഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന സന്ദർശനം യു.കെ സർക്കാർ ഏകപക്ഷീയമായാണ് റദ്ദാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read Also: യുഎഇയിലെ പ്രമുഖ സിബിഎസ്ഇ സ്‌കൂളിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു

എന്നാൽ, യുദ്ധ പശ്ചാത്തലത്തിൽ യു.എൻ ജനറൽ അസംബ്ലിയിലെ പ്രത്യേക സെഷനിൽ റഷ്യൻ നടപടിയെ അപലപിക്കണമെന്ന് പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന യൂറോപ്യൻ യൂണിയന്റെ വിദേശ ദൗത്യ സംഘത്തലവന്മാർ അഭ്യർഥിച്ചിരുന്നെങ്കിലും പാക് സർക്കാർ വഴങ്ങിയിരുന്നില്ല. യു.കെയുടെ നടപടി നയതന്ത്ര വിരുദ്ധവും അസ്വീകാര്യവുമാണെന്ന് പാകിസ്ഥാൻ പ്രതികരിച്ചു.

shortlink

Post Your Comments


Back to top button