റിയാദ്: സൗദി അറേബ്യയിൽ വരും ദിവസങ്ങളിലും പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി. കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിൽ റിയാദ് മേഖലയിൽ 182 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നും സൗദി അറിയിച്ചു. എന്നാൽ, ഇവയെല്ലാം ചെറിയ അപകടങ്ങളായിരുന്നുവെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
Read Also: കേരള ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾ പ്രതീക്ഷിക്കാമെന്ന് വിദഗ്ധർ: നികുതി വർദ്ധനവ് അനിവാര്യം
അടുത്ത ചൊവ്വാഴ്ച വരെ പൊടിക്കാറ്റ് തുടരുമെന്നാണ് നിലവിലെ മുന്നറിയിപ്പ്. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. റിയാദ്, കിഴക്കൻ പ്രവിശ്യ, നജ്‌റാൻ, അസീർ, അൽ ബാഹ, മക്ക, മദീന എന്നിവിടങ്ങളിൽ തിങ്കളാഴ്ച വരെ പൊടിക്കാറ്റ് വീശും. അൽ ഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യവിടങ്ങളിൽ ചൊവ്വാഴ്ച വരെ ഇത് നിലനിൽക്കാനും സാധ്യതയുണ്ട്. തബൂക്ക്, അൽ ജൌഫ്, ഹായിൽ. വടക്കൻ അതിർത്തി പ്രവിശ്യ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും പൊടിക്കാറ്റ് വീശുകയെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments