Latest NewsNewsLife StyleHealth & Fitness

വ്യായാമത്തിന് മുമ്പ് കഴിക്കേണ്ട ചില ഭക്ഷണങ്ങൾ അറിയാം

വ്യായാമത്തിന് മുമ്പ് ചില ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ട് തെറ്റില്ല. വ്യായാമത്തിന് മുമ്പ് കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

ഏത്തപ്പഴം :- ഏത്തപ്പഴത്തിലടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് ശരീരത്തിന് നല്ല തോതില്‍ ഊര്‍ജ്ജം പകരും. വ്യായാമത്തിന് 45 മിനുറ്റ് മുമ്പായി ഇടത്തരം വലിപ്പത്തിലുള്ള ഒരു ഏത്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്.

മാതളം :- വ്യായാമത്തിന് മുമ്പായി കഴിക്കാവുന്ന ഏറ്റവും നല്ല പഴമേതെന്ന് ചോദിച്ചാല്‍ സംശയമില്ലാതെ പറയാം അത് മാതളമാണ്. അത്രമാത്രം ധര്‍മ്മങ്ങളാണ് മാതളത്തിനുള്ളത്. ഊര്‍ജ്ജോത്പാദനം മാത്രമല്ല, വ്യായാമത്തിന് ശേഷമുള്ള നെഞ്ചെരിച്ചിലിനും ഇത് നല്ലതാണ്.

ബീറ്റ്‌റൂട്ട് :- ബീറ്റ്‌റൂട്ട് പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. പച്ചയ്ക്ക് കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ജ്യൂസാക്കി കഴിക്കാവുന്നതാണ്. രക്തം വര്‍ധിപ്പിക്കാന്‍ മാത്രമല്ല, രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.

Read Also : ഓപ്പേറേഷന്‍ ഗംഗ രക്ഷാദൗത്യം അവസാനഘട്ടത്തിലെത്തിയതായി അറിയിപ്പ് ലഭിച്ചെന്ന് മുഖ്യമന്ത്രി

ഓട്മീല്‍ :- ഓട്‌സും ശരീരത്തിന് ഊര്‍ജ്ജം തന്നെയാണ് പകരുക. ഓട്മീലുണ്ടാക്കുമ്പോള്‍ അല്‍പം തേനും ഫ്രൂട്ട്‌സുമെല്ലാം ചേര്‍ത്താല്‍ അത് സമ്പന്നമായ ഭക്ഷണമായി.

നട്‌സ് :- പ്രോട്ടീനിന്റെയും കൊഴുപ്പിന്റേയും കേന്ദ്രങ്ങളാണ് നട്‌സ്. ഇതും ശരീരത്തിന് ആവശ്യമായ സ്റ്റാമിന തന്നെയാണ് നല്‍കുക. കപ്പലണ്ടി, ബദാം, പിസ്ത തുടങ്ങിയവയോ അല്ലെങ്കില്‍ ഇവയില്‍ നിന്നുണ്ടാക്കുന്ന ഏതെങ്കിലും ബട്ടറോ വ്യായാമത്തിന് മുമ്പ് കഴിക്കാവുന്നതാണ്.

യോഗര്‍ട്ട് :- എളുപ്പത്തില്‍ ദഹിക്കുകയും അതേസമയം ശരീരത്തെ തണുപ്പിച്ച് ഊര്‍ജ്ജം സംഭരിക്കുകയും ചെയ്യും. അതിനാല്‍ തന്നെ, വ്യായാമത്തിന്റെ മുമ്പായി ഒരു കപ്പ് യോഗര്‍ട്ട് കഴിക്കുന്നതും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button