Latest NewsIndiaNewsInternational

ഇന്ത്യൻ എംബസിയിൽ നിന്ന് സഹായങ്ങളൊന്നും ലഭിച്ചില്ല, മകന്റെ കാര്യത്തിൽ ഭയമുണ്ട്: വെടിയേറ്റ വിദ്യാർത്ഥിയുടെ പിതാവ്

ന്യൂഡൽഹി: ഇന്ത്യൻ എംബസിയിൽ നിന്ന് തങ്ങൾക്ക് വേണ്ട സഹായങ്ങളൊന്നും തന്നെ ലഭിച്ചില്ലെന്ന ആരോപണവുമായി യുക്രൈനിൽ വച്ച് വെടിയേറ്റ വിദ്യാർത്ഥിയുടെ പിതാവ്. മകന് വെടിയേറ്റ വിവരമറിഞ്ഞ് രണ്ട് ദിവസം മുന്‍പ് ഇന്ത്യന്‍ എംബസിയില്‍ വിവരം തിരക്കാൻ ബന്ധപ്പെട്ടിരുന്നെന്നും, എന്നാൽ, സഹായം ലഭിച്ചില്ലെന്നുമാണ് ഹര്‍ജോത് സിങ്ങിന്റെ കുടുംബം ആരോപിക്കുന്നത്.

Also Read:ഒരു സ്കൂളിലെ ഏഴ് വിദ്യാർഥികളെ പീഡിപ്പിച്ച കേസ്: സഹോദരന്മാർ അറസ്റ്റിൽ

‘ഹര്‍ജോതിന്റെ ശരീരത്തിന്റെ നാല് ഭാഗത്ത് വെടിയേറ്റതായാണ് അറിയിച്ചത്. ഒരു വെടിയുണ്ട ശരീരത്തില്‍ തുളഞ്ഞ് കയറി. തുടർന്ന് ആശുപത്രിയില്‍ സൗകര്യം ഒരുക്കിയതും, ചികിത്സ ലഭ്യമാക്കിയതും ഇന്ത്യയിലെ യുക്രൈന്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ്. യുക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇടപെടണം, വിദ്യാര്‍ത്ഥികളടക്കം എല്ലാവരേയും സുരക്ഷിതരായി തിരികെ എത്തിക്കണം’, ഹര്‍ജോതിന്റെ കുടുംബം പറഞ്ഞു.

അതേസമയം, യുക്രൈനിൽ ഇനിയും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാരും ഇന്ത്യൻ എംബസിയും. ഇനിയും അനേകം കുട്ടികളാണ് യുദ്ധമുഖത്ത് ഭക്ഷണവും വെള്ളവും പോലുമില്ലാതെ കഴിയുന്നത്. അവരെ സർക്കാർ നാടുകളിൽ സുരക്ഷിതരായി തിരിച്ചെത്തിക്കുമെന്ന് തന്നെയാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button