KeralaCinemaLatest NewsNewsIndiaEntertainment

ഷാരൂഖിന്റെയും ആര്യന്റെയും പ്രശസ്തിക്ക് കളങ്കമുണ്ടാക്കുക എന്നതായിരുന്നു ഉദ്ദേശം, പിന്നിൽ രാഷ്ട്രീയ താൽപ്പര്യം: ടൊവിനോ

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരായ ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ പ്രതികരിച്ച് നടൻ ടൊവിനോ തോമസ്. മാധ്യമങ്ങൾ മുഖാന്തിരം സമൂഹത്തിൽ, ഷാരൂഖ് ഖാന്റെ പ്രശസ്തിക്കും മകന്റെ പ്രശസ്തിക്കും കളങ്കം വരുത്താനുള്ള ഒരു രാഷ്ട്രീയ ഉദ്ദേശമായിരുന്നു ഇതിന് പിന്നിലെന്ന് കരുതുന്നുവെന്ന് ടൊവിനോ വ്യക്തമാക്കുന്നു. ആഷിഖ് അബു – ടൊവിനോ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘നാരദൻ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബോളിവുഡ് ഹങ്കാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

Also Read:പൊതുപ്രവര്‍ത്തകന് പദവിയല്ല നിലപാടാണ് പ്രധാനം: വിവാദങ്ങളോട് പ്രതികരിച്ച് പി ജയരാജൻ

‘ഷാരൂഖ് ഖാന്റെ പ്രശസ്തിക്കും മകന്റെ പ്രശസ്തിക്കും കളങ്കം വരുത്തുക എന്ന ഉദ്ദേശ്യം ചില വാർത്തകൾക്കുണ്ടായിരുന്നു എന്നാണ് കരുതുന്നത്. ഒരു രാഷ്ട്രീയ ഉദ്ദേശം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഒരുപക്ഷേ നാരദൻ സിനിമ ഇത്തരം യാഥാർഥ്യങ്ങളെ കുറിച്ച് ചിന്തിക്കാൻ ആളുകളെ സഹായിച്ചേക്കാം’, ടൊവിനോ വ്യക്തമാക്കി. ടൊവിനോയ്ക്ക് പിന്നാലെ, ആഷിഖ് അബുവും അന്ന ബെന്നും വിഷയത്തിൽ പ്രതികരിച്ചു. ‘ആളുകൾക്കെതിരെ ഇത്തരം തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്ന വാർത്താ ചാനലുകൾ, പിന്നീട് ആ വാർത്ത തെറ്റാണെന്ന് തെളിയുമ്പോൾ യാതൊരു വിധ തിരുത്തലുകൾക്കും മാപ്പ് പറച്ചിലിനും മാധ്യമങ്ങൾ തയ്യാറാകുന്നല്ല’, ഇരുവരും വ്യക്തമാക്കി.

മാർച്ച് മൂന്നിനാണ് നാരദൻ പ്രദർശനത്തിനെത്തിയത്. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മായാനദിക്ക് ശേഷം ആഷിഖ് അബു – ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് നാരദൻ. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button