പാലാ: യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ച യുവാവ് പിടിയിൽ. അകലകുന്നം കാഞ്ഞിരമറ്റം പാറയിൽ ഹരികൃഷ്ണനാണ് (35) പൊലീസ് പിടിയിലായത്. എസ്.എച്ച്.ഒ കെ.പി. തോംസൺ ആണ് അറസ്റ്റ് ചെയ്തത്.
പീരുമേട് സ്വദേശിനി ഭർത്താവുമായി അകന്ന് താമസിക്കവേ ഹരികൃഷ്ണനുമായി അടുപ്പത്തിലായി. തുടർന്ന്, വിവാഹവാഗ്ദാനം നൽകി മൂന്നുവർഷം ഒരുമിച്ച് ജീവിച്ച ശേഷം ഉപേക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.
Read Also : സ്വിമ്മിംഗ് പൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തൽ: നിബന്ധനകൾ സംബന്ധിച്ച അറിയിപ്പുമായി ഖത്തർ
യുവതി ഒമ്പതുമാസം ഗർഭിണി ആയിരിക്കെ പ്രതി കൊല്ലത്ത് നഴ്സിങ് വിദ്യാർഥിനിയായ പെൺകുട്ടിയുമായി പ്രണയത്തിലായി. ഇതിനിടെ യുവതി പ്രസവിച്ചതിനു ശേഷം പ്രതി ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. ഇതോടെ സി.ഡബ്ല്യു.സിയിൽ പരാതി നൽകിയ യുവതി ആശ്രമത്തിൽ താമസിച്ചു. അവിടെ നിന്ന് വീണ്ടും വിവാഹം കഴിച്ചുകൊള്ളാമെന്ന ധാരണയിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നെങ്കിലും പീഡനം തുടർന്നതോടെ പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് പരാതി നൽകിയിരുന്നു.
തുടർന്ന്, ഈ മാസം മൂന്നാം തീയതി താൻ വിവാഹം ചെയ്തുകൊള്ളാമെന്ന് യുവതിക്ക് വക്കീൽ നോട്ടീസ് അയച്ചു. തുടർന്ന് കൊഴുവനാൽ സബ് രജിസ്ട്രാർ ഓഫിസിൽ യുവതിയെത്തിയെങ്കിലും ഹരികൃഷ്ണൻ എത്തിയില്ല. ഇതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments