Latest NewsKeralaIndiaNews

കഴിഞ്ഞ ബജറ്റിൽ വികസന പദ്ധതികൾക്കായി വകയിരുത്തിയ 13652.82 കോടി ചിലവഴിക്കാതെ സർക്കാർ

തിരുവനന്തപുരം: രണ്ടാം ഭരണത്തിലെ സമ്പൂര്‍ണ ബജറ്റില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ദീര്‍ഘകാല പദ്ധതി എന്തായിരിക്കും എന്ന ആകാംക്ഷയിൽ കേരളം കഴിയവേ, കഴിഞ്ഞ ബജറ്റിൽ വികസന പദ്ധതികൾക്കായി വകയിരുത്തിയ തുകയിൽ കോടികളോളം ഇപ്പോഴും ചിലവാക്കിയിട്ടില്ലെന്ന് റിപ്പോർട്ട്. 13652.82 കോടി രൂപയാണ് ഇനിയും ചിലവഴിക്കാനുള്ളത്.

നടപ്പ് സാമ്പത്തിക വർഷത്തിൽ പദ്ധതി ചിലവ് 62.78 ശതമാനമായി ചുരുങ്ങിയത് വലിയ വിമർശനത്തിന് കാരണമായേക്കും. ബിൽ മാറി കൊടുക്കാത്തത് കൊണ്ടാണ് പദ്ധതിച്ചിലവ് കുറഞ്ഞു നിൽക്കുന്നത് എന്ന വിചിത്ര ന്യായമാണ് സർക്കാർ പറയുന്നത്. കഴിഞ്ഞ ബജറ്റിൽ, വിവിധ പദ്ധതികൾക്കായി 27610 കോടി രൂപ മാറ്റി വെച്ചിരുന്നു. ഇതിൽ 10261.68 കോടി രൂപ ഇനിയും ചിലവഴിക്കാനുണ്ട്. കേന്ദ്ര പദ്ധതികൾക്കായി അനുവദിച്ച 9432.91 കോടി രൂപയിൽ 3391.14 കോടി രൂപയും ചിലവഴിച്ചിട്ടില്ല. കൂടാതെ, തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച 7280 കോടി രൂപയിൽ 20 ശതമാനം പോലും വിനിയോഗിച്ചിട്ടില്ല എന്നാണ് വിമർശനം.

Also Read:ഇങ്ങനെയാണ് റഷ്യൻ അധിനിവേശക്കാർ മരിക്കുന്നത്: റഷ്യൻ സൈനിക ഹെലികോപ്റ്റർ തകർത്തതിന്റെ വീഡിയോ പങ്കുവെച്ച് ഉക്രൈൻ

എന്തൊക്കെ പദ്ധതികളാകും സർക്കാർ ഇത്തവണ പ്രഖ്യാപിക്കുക. പുതിയ ബജറ്റിലെ പ്രതീക്ഷകൾ എന്തൊക്കെയാകും? അടിസ്ഥാന സാകര്യ പദ്ധതികളില്‍ (റെയില്‍, ഇന്റര്‍നെറ്റ്‌ പദ്ധതികള്‍ ഉള്‍പ്പെടെ) നിക്ഷേപം വിപുലീകരിക്കാൻ സാധ്യതയുണ്ട്. അടച്ചുപൂട്ടിയ കേന്ദ്ര ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനത്തെ (ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ്‌) നവീകരിക്കാനും സർക്കാർ തയ്യാറാണെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ സിൽവർലൈൻ ഉൾപ്പെടെയുള്ള ‘ജന വിരുദ്ധ’ പദ്ധതികൾക്കെതിരെ സമൂഹത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സംസ്ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണം എന്നതും ശ്രദ്ധേയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button