KeralaLatest NewsNews

മൂര്‍ച്ചയുള്ള വടിവാളുകള്‍ തോറ്റു പിന്മാറിയിട്ടുണ്ടെങ്കില്‍, അതിനു ഒരേ ഒരു പേരെ ഉള്ളൂ സഖാവ് പിജെ: പിന്തുണയുമായി പിജെആർമി

മൈക്ക് കിട്ടിയാല്‍ മണ്ടത്തരം വിളിച്ചു കൂവുന്ന ചിന്ത ജെറോമും പി. ശശിയും സംസ്ഥാന കമ്മിറ്റിയിൽ

കണ്ണൂർ: മൈക്ക് കിട്ടിയാല്‍ മണ്ടത്തരം വിളിച്ചു കൂവുന്ന ചിന്ത ജെറോമും പി. ശശിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തുകയും കണ്ണൂരിലെ മുതിര്‍ന്ന നേതാവ് പി. ജയരാജനെ ഒഴിവാക്കുകയും ചെയ്ത സംഭവത്തിൽ സി.പി.എം അണികളില്‍ വിമര്‍ശനം ഉയരുന്നതിനിടെ ജയരാജന് പിന്തുണയുമായി മകന്‍ രംഗത്ത്. ‘ആരൊക്കെ തള്ളിപറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചില്‍ തന്നെ…’ എന്ന് ജയരാജന്‍റെ മകന്‍ ജെയിന്‍ രാജ് ഫേസ്ബുക്കില്‍ കുറിച്ചു. പി. ജയരാജനെ പ്രകീര്‍ത്തിച്ച്‌ കൊണ്ട് അണികള്‍ പുറത്തിറക്കിയ വീഡിയോ പങ്കുവച്ചു കൊണ്ടാണ് ജെയിന്‍ രാജിന്റെ പോസ്റ്റ്. ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ എത്തുന്നുണ്ട്.

read also: 1,836 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

‘സ്ഥാനമാനങ്ങളില്‍ അല്ല ജനഹൃദയങ്ങളില്‍ ആണ് സ്ഥാനം ചങ്കൂറ്റം ആര്‍ക്കും പണയം വെച്ചിട്ടില്ല ??

മൂര്‍ച്ചയുള്ള വടിവാളുകള്‍ തോറ്റു പിന്മാറിയിട്ടുണ്ടെങ്കില്‍, അതിനു ഒരേ ഒരു പേരെ ഉള്ളൂ സഖാവ് ?_____PJ__?❤️

സഖാക്കളുടെ വീറും, വാശിയും, അഹങ്കാരവുമാണ്

ഞങ്ങളുടെ സ്വന്തം ജയരാജേട്ടന്‍_____?❤️’- എന്നിങ്ങനെ അനുകൂല കമന്റുകൾ പോസ്റ്റിനു ലഭിക്കുന്നുണ്ട്.

‘ജനകീയരായ നേതാക്കളെ ജനം നെഞ്ചിലേറ്റാറുണ്ട്. അത്. ചരിത്രമാണ്.. പി. ജയരാജേട്ടനെ. കണ്ണൂരിലെ. സഖാക്കളു. കേരളമെമ്ബാടുള്ള. സഖാക്കള്‍. നെഞ്ചേറ്റുന്നത്. ജയരാജന്‍. എന്ന. കമ്യൂണിസ്റ്റിലെ. പല. നല്ല. ഗുണങ്ങള്‍. തിരിച്ചറിഞ്ഞതിന്‍റെ ഭാഗമായിറ്റാണ്…. ഈ ജനകീയത. പലരെയു. വിറളിപിടിപ്പിച്ചിരിക്കുന്നു.. തന്നെക്കാള്‍. ജനകീയത. പി. ജയരാജന്. കിട്ടിയെന്ന. മനോഭാവം. അത്തരക്കാരായ. ചിലര്‍ക്ക് വന്നിരിക്കുന്നു…. പക്ഷെ. പാര്‍ട്ടി എല്‍പ്പിക്കുന്ന. ഏത്. സ്ഥാനവും. നൂറ് ശതമാനം തികഞ്ഞ ഉത്തരവാദിത്വത്തോട് ചെയ്യുന്ന. ജയരാജേട്ടന്‍.. ഒരു ഉത്തമനായ കമ്യൂണിസ്റ്റാണ് ഞങ്ങളെ. നേതാവാണ്. മറ്റാര്‍ക്കു കൊടുക്കാത്ത. അത്രയും ഉയരങ്ങളിലാണ്. PJയുടെ സ്ഥാനം….. എന്നു. ഇടനെഞ്ചിലുണ്ട്.’ എന്നാണു ഒരു കമന്റ്.

അതേസമയം, ‘ജനകീയനും സംഘാടകനും ജീവിച്ചിരിക്കുന്ന ഫാസിസ്റ്റ് രക്തസാക്ഷിയുമായ സ: പി ജയരാജനെ ഒഴിവാക്കി പകരം മൈക്ക് കിട്ടിയാല്‍ മണ്ടത്തരം വിളിച്ചു കൂവുന്ന ചിന്ത ജെറോമും പി. ശശിയും ഗോപി കോട്ടമുറിക്കലും ഒക്കെ ഉള്‍പ്പെടുന്ന പുതിയ സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍, ആരൊക്കെ എതിരഭിപ്രായം പ്രകടിപ്പിച്ചാലും ഞാന്‍ ഹാപ്പി ആണ്. ??’ എന്ന പരിഹാസ കമന്റും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു.

‘പി.ജെ.. സി.പി.ഐ.എമ്മിന്‍റെ നേതാവാണ് മകനും കൂട്ടുകാരും കൂടി അദ്ദേഹത്തെ ഒരു വഴിക്ക് ആക്കാതിരുന്നാല്‍ മതി…’ എന്നാണു വിമർശനം.

1998 മു​ത​ല്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​മാണ് പി. ​ജ​യ​രാ​ജൻ. വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യതോടെ​ 2019ല്‍ ​പി. ജ​യ​രാ​ജ​ന്‍ ഒ​മ്പ​തു വ​ര്‍​ഷ​മാ​യി തു​ട​ര്‍​ന്ന ജി​ല്ല സെ​ക്ര​ട്ട​റി സ്ഥാ​നം എം.വി ജയരാജന് കൈമാറിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button