കീവ്: റഷ്യന്‍ ആക്രമണവും യുക്രൈന് പ്രതിരോധവും പത്താം ദിനവും തുടരുന്ന സാഹചര്യത്തില്‍, താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ വേണമെന്ന് ഇന്ത്യ. യുക്രൈനിന്റെ കിഴക്കന്‍ മേഖലകളില്‍ നിരവധി ഇന്ത്യക്കാന് കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷിക്കാനായി, താൽക്കാലികമായെങ്കിലും വെടിനിർത്തൽ വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം. രക്ഷാപ്രവര്‍ത്തങ്ങള്‍ക്കായി വെടിനിര്‍ത്തല്‍ അനിവാര്യമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്ന ബങ്കറുകളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ല. പ്രദേശങ്ങളില്‍ കടുത്ത ഷെല്ലാക്രമണം തുടരുന്നത് രക്ഷാ ദൗത്യങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്. വിഷയത്തില്‍ യുക്രൈനും, റഷ്യയ്ക്കും അനുഭാവ പൂര്‍ണമായ നിലപാട് വേണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. എന്നാല്‍, ഇന്ത്യയുടെ ആവശ്യത്തിനോട് ഇതുവരെ ഇരു രാജ്യങ്ങളും അനുകൂലമായി പ്രതികരിച്ചിട്ടില്ല.
Read Also: 57 പേരുടെ മരണത്തിനിടയാക്കിയ പാക് പള്ളി സ്ഫോടനം: ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
അതേസമയം, യുക്രെയ്നിൽ നിന്ന് ഇത് വരെ 17,000 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. കേന്ദ്രസർക്കാറിന്റെ രക്ഷാദൗത്യത്തെ സുപ്രീം കോടതി പ്രശംസിച്ചു.സർക്കാറിനോട് യുക്രെയ്നിൽ കുടുങ്ങിയവരുടെ കുടുംബാംഗങ്ങൾക്കായി ഓൺലൈൻ ഹെൽപ്പ്ലൈൻ തുടങ്ങുന്നത് പരിഗണിക്കാൻ കോടതി ആവശ്യപ്പെട്ടു.
Post Your Comments