തിരുവനന്തപുരം: സംസ്ഥാനത്ത് പലചരക്ക് സാധനങ്ങള്‍ക്ക് തീവില. 10 രൂപ മുതല്‍ 80 രൂപ വരെയാണ് ഒരാഴ്ചയ്ക്കുളളില്‍ ഉയര്‍ന്നിരിക്കുന്നത്. പൂഴ്ത്തിവയ്പും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. അരി, പാചക എണ്ണകള്‍, മസാല ഉത്പന്നങ്ങൾ, പലവവ്യഞ്ജനങ്ങള്‍ എല്ലാത്തിനും വില കുതിച്ചുയരുകയാണ്.
അരി കിലോയ്ക്ക് രണ്ട് മുതല്‍ അഞ്ച് രൂപ വരെ കൂടി. കഴിഞ്ഞ ആഴ്ച 160 രൂപയുണ്ടായിരുന്ന വറ്റല്‍മുളകിന് 240 ആയി വര്‍ധിച്ചു. പാചക എണ്ണകളുടെ വില 110 ല്‍ നിന്ന് 180-ലേക്കാണ് കയറിയിരിക്കുന്നത്. 90 രൂപയുണ്ടായിരുന്ന മല്ലിവില 140 രൂപയും വര്‍ധിച്ചു. ജീരകത്തിന് 30 രൂപയും, വെളുത്തുള്ളിക്ക് 40 രൂപയും, ചെറിയ ഉള്ളിക്ക് 10 രൂപയും കൂടി.
Read Also : പി ജയരാജനെ തഴഞ്ഞ് സിപിഎം: ജനഹൃദയങ്ങളില്‍ ആണ് സ്ഥാനം, ചങ്കൂറ്റം ആര്‍ക്കും പണയം വച്ചിട്ടില്ലെന്ന് റെഡ് ആര്‍മി
റഷ്യ-യുക്രൈന്‍ യുദ്ധവും, ഇന്ധനവില ഉയര്‍ന്നതുമാണ് വിലക്കയറ്റത്തിലേക്ക് നയിച്ചതെന്ന് പറയുമ്പോഴും പൂഴ്ത്തിവെക്കലും ഒരു പരിധിവരെ കാരണമായെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ, വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുകയും കര്‍ശന പരിശോധനയിലൂടെ പൂഴ്ത്തിവയ്പ് അവസാനിപ്പിക്കുകയും വേണമെന്നും വ്യാപാരികൾ പറയുന്നു.
Post Your Comments