കീവ്: യുക്രെെനിൽ റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ വ്ലാദിമിർ പുടിനെ നേരിട്ട് ചർച്ചയ്ക്ക് വിളിച്ച് യുക്രെെൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ ഇത് മാത്രമാണ് ഒരേയൊരു വഴിയെന്നും സെലെൻസ്കി പറഞ്ഞു. ഡോൺബോസ് അടക്കമുള്ള ഏത് വിഷയത്തിലും ചർച്ചയാവാം എന്നും സെലെൻസ്കി വ്യക്തമാക്കി.
ഫ്രഞ്ച് പ്രസിഡന്റിനോട് സംസാരിച്ചപോലെ 30 മീറ്റര്‍ അകലെയിരുന്നല്ല, തൊട്ടടുത്തിരുന്ന് സംസാരിക്കാം. നേരിട്ട് സംസാരിക്കുന്നതിനെ എന്തിനാണ് ഭയക്കുന്നതെന്നും പുടിനോട് സെലെന്‍സ്‌കി ചോദിച്ചു. ഞങ്ങള്‍ റഷ്യയെ ആക്രമിക്കുന്നില്ല. അങ്ങനെ ആക്രമിക്കാന്‍ പദ്ധതിയിടുന്നുമില്ല. ഞങ്ങളില്‍ നിന്ന് എന്താണ് നിങ്ങള്‍ക്ക് വേണ്ടത്. ഞങ്ങളുടെ ഭൂമി വിട്ടുപോകൂ എന്നും സെലെൻസ്കി ആവശ്യപ്പെട്ടു.
Read Also : ‘റിഫ മരിച്ചു, കാരണമറിയില്ല’: പൊട്ടിക്കരഞ്ഞു കൊണ്ടുള്ള വീഡിയോ പിൻവലിച്ച് മെഹ്നാസ്
അതേസമയം, ആക്രമണത്തില്‍ രണ്ടായിരത്തിലേറെ ജനങ്ങള്‍ കൊല്ലപ്പെട്ടെങ്കിലും കീഴടങ്ങുന്ന പ്രശ്‌നമില്ലെന്ന് സെലെൻസ്കി പറഞ്ഞു. യുക്രൈന്‍ ജനതയ്ക്ക് ഒരു തരത്തിലുള്ള ഭയവുമില്ല. യുക്രൈന്‍ ജനത പേടിച്ച് കീഴടങ്ങുമെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍, അത് തെറ്റാണെന്നും സെലെൻസ്കി വ്യക്തമാക്കി.
Post Your Comments