KeralaLatest NewsNews

നായ്ക്കളോടെന്ന പോലെയാണ് ഉക്രൈൻ സൈനികർ ഞങ്ങളോട് പെരുമാറിയത്: മടങ്ങിയെത്തിയ മലയാളി വിദ്യാർഥിനിയുടെ ഞെട്ടിക്കുന്ന കുറിപ്പ്

കഠിനമായ തണുപ്പില്‍ 24 മണിക്കൂറാണ് അവിടെ കഴിച്ചുകൂട്ടിയത്. സഹിക്കാന്‍ കഴിയാതെയായപ്പോള്‍ എങ്ങനെയെങ്കിലും കടത്തിവിടാന്‍ ഉക്രൈനി പട്ടാളക്കാരോട് അപേക്ഷിച്ചു.

കൊച്ചി: യുക്രൈൻ- റഷ്യ യുദ്ധത്തിൽ യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ കേന്ദ്ര സർക്കാരിന്റെ രക്ഷാ ദൗത്യത്തിന്റെ ഭാഗമായി നാട്ടിൽ തിരിച്ചെത്തിക്കുമ്പോൾ അനുഭവം പങ്കുവെച്ച് വിദ്യാർത്ഥികൾ.
നായ്ക്കളോടെന്ന പോലെയാണ് ഉക്രൈന്‍ സൈന്യം തങ്ങളോട് പെരുമാറിയതെന്ന് കേരളത്തില്‍ തിരിച്ചെത്തിയ മലയാളി വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തൽ. മാനസികമായും ശാരീരികമായും തകര്‍ന്നുപോയ ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയതെന്നും നരകം പോലെയായിരുന്നു ആ ദിവസങ്ങളെന്നും അശ്വതി ഷാജി എന്ന വിദ്യാര്‍ത്ഥിനി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കീവ് നാഷനല്‍ യൂണിവേഴ്സിറ്റിയിലെ ഏയ്റോനോട്ടിക്കല്‍ എന്‍ജിനിയറിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ അശ്വതി ഇന്നലെയാണ് തിരിച്ചെത്തിയത്.

‘സ്വന്തം പൗരന്മാരെ കയറ്റിവിടുന്നതില്‍ മാത്രമായിരുന്നു ഉക്രൈന്‍ പട്ടാളത്തിന് താത്പര്യം. പത്ത് ഉക്രൈനികളെ വിടുമ്പോള്‍ ഒരു വിദേശിയെ കടക്കാന്‍ അനുവദിക്കുന്ന രീതിയായിരുന്നു അവരുടേത്. ലക്ഷങ്ങളാണ് അതിര്‍ത്തി കടക്കാനായി അവിടെ കാത്തുനില്‍ക്കുന്നത്. കഴിഞ്ഞ ഇരുപത്തിയേഴിന് കുറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഒരു ബസ്സില്‍ അതിര്‍ത്തി പട്ടണം വരെ എത്തി. അവിടെ ചെക് പോസ്റ്റ് ഉണ്ട്. തുടര്‍ന്നുള്ള 47 കിലോമീറ്റര്‍ നടന്നാണ് പോയത്. അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ പിന്നെയും നീണ്ട ക്യൂവായിരുന്നു’- അശ്വതി പറഞ്ഞു.

Read Also: മയക്കു മരുന്നിന്റെ ഉന്‍മാദത്തില്‍ യുവതി യുവാവിനെ കൊന്ന് ശവരതി നടത്തി: തലയറുത്ത് ബക്കറ്റിൽ ഇട്ടു

‘കഠിനമായ തണുപ്പില്‍ 24 മണിക്കൂറാണ് അവിടെ കഴിച്ചുകൂട്ടിയത്. സഹിക്കാന്‍ കഴിയാതെയായപ്പോള്‍ എങ്ങനെയെങ്കിലും കടത്തിവിടാന്‍ ഉക്രൈനി പട്ടാളക്കാരോട് അപേക്ഷിച്ചു. ക്രൂരമായിട്ടായിരുന്നു പ്രതികരണം. അവര്‍ ഞങ്ങളെ എ.കെ 47 തോക്കുകൊണ്ട് അടിച്ചു. അടങ്ങിയിരുന്നില്ലെങ്കില്‍ വെടിവയ്ക്കുമെന്നു പറഞ്ഞു. ഒടുവില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടതിനു ശേഷമാണ് അവര്‍ ഗെയ്റ്റ് തുറന്നത്’- അശ്വതി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button