കൊച്ചി: വ്ളോഗറും മോഡലുമായ നേഹ (27) ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, നിർണായക കണ്ടെത്തൽ. മരണത്തിൽ ദുരൂഹതകൾ വർധിക്കുന്നുവെന്ന് പോലീസ്. നേഹയ്ക്കൊപ്പം താമസിച്ച സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇയാളുടെ ഫോൺ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മരണത്തിന് പിന്നിൽ ലഹരി മാഫിയയ്ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മാർച്ച് രണ്ടിനാണ് കണ്ണൂർ സ്വദേശിനിയായ നേഹയെ കൊച്ചിയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also: മയക്കു മരുന്നിന്റെ ഉന്മാദത്തില് യുവതി യുവാവിനെ കൊന്ന് ശവരതി നടത്തി: തലയറുത്ത് ബക്കറ്റിൽ ഇട്ടു
നേഹ ഭർത്താവുമായി അകന്ന് ആറു മാസം മുൻപാണ് കൊച്ചിയിലെത്തിയത്. സുഹൃത്തും കണ്ണൂർ സ്വദേശിയുമായ സിദ്ധാർഥുമൊന്നിച്ചായിരുന്നു കൊച്ചിയിൽ താമസം. മരണം നടന്ന ദിവസം സിദ്ധാർത്ഥ് നാട്ടിലായിരുന്നു. നേഹയുടെ സഹായത്തിനായി ഒരു സുഹൃത്ത് ഫ്ലാറ്റിലുണ്ടായിരുന്നു. സംഭവ ദിവസം സുഹൃത്ത് ഭക്ഷണം വാങ്ങാനായി പോയി തിരിച്ചുവന്നപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഫോണിൽ വിളിച്ചിട്ടും എടുക്കാതെയായതോടെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറി. തുടർന്ന് നേഹയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
Post Your Comments